നേപ്പാളിൽ വീണ്ടും വിമാനം തകര്‍ന്നുവീണു; 13 മരണം
19 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
കാഠ്മണ്ഡു:നേപ്പാളിൽ വീണ്ടും വിമാനാപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 19 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു. അപകടത്തില്‍ 13 യാത്രക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.ആഭ്യന്തര സർവീസ് നടത്തുന്ന ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവെയിൽ നിന്ന് തെന്നിവീഴുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് നേപ്പാളി വാർത്താ വെബ്സൈറ്റ് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പൊപോഖ്‌റക്ക് പുറപ്പെട്ട വിമാനത്തിൽ ജീവനക്കാരടക്കമാണ് 19 പേരാണുണ്ടായിരുന്നത്. ആഭ്യന്തര സര്‍വീസായതിനാല്‍ കുറച്ച് യാത്രക്കാര്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതായും വിമാനം പൂര്‍ണമായും കത്തി നശിച്ചതായും സൗത്ത് ഏഷ്യ ടൈം റിപ്പോർട്ട് ചെയ്തു. അപകടസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുകയാണ്.
Adjust Story Font
16