നേപ്പാളിൽ നിന്ന് പുറപ്പെട്ട വിമാനം കാണാനില്ല; വിമാനത്തിൽ നാല് ഇന്ത്യക്കാരടക്കം 22 പേർ
ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചു
കാഠ്മണ്ഡു: നേപ്പാളിൽ പറന്നുയര്‍ന്ന വിമാനം കാണാതായി. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ നാല് പേർ ഇന്ത്യക്കാരാണ്. പൊഖാറയിൽ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായത്.
താരാ എയര്‍ലൈന്‍സിന്‍റെ 9എന്‍-എഇടി വിമാനമാണ് കാണാതായത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചു. രാവിലെ 9:55നാണ് ബന്ധം നഷ്ടപ്പെട്ടത്. ഇന്ത്യക്കാരെ കൂടാതെ ജപ്പാനില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. മുക്തിനാഥ് ക്ഷേത്രത്തില്‍ പോയി മടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
കാണാതായ വിമാനത്തിനായുള്ള തെരച്ചിലിനായി മസ്താങ്ങിൽ നിന്നും പൊഖാറയിൽ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപ്പാൾ ആർമി ഹെലികോപ്റ്ററും വിന്യസിക്കാൻ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെൽ അറിയിച്ചു.
Adjust Story Font
16