Quantcast

സ്‌കൂളുകൾക്ക് അവധി, പുറത്തിറങ്ങാൻ മാസ്‌ക് നിർബന്ധം; കനത്ത പുകയിൽ ശ്വാസംമുട്ടി ന്യൂയോർക്ക്

രാജ്യം വായുമലിനീകരണത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-08 14:30:46.0

Published:

8 Jun 2023 2:25 PM GMT

new york,smog, pollution
X

ന്യൂയോർക്ക് സിറ്റി: കനത്ത പുകയിൽ വലഞ്ഞിരിക്കുകയാണ് അമേരിക്കൻ നഗരമായ ന്യൂയോർക്ക്. പലയിടങ്ങളിലെയും സ്‌കൂളുകൾ അടച്ചുപൂട്ടി. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ന്യൂയോർക്കിലെ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയിൽ എത്തിയിരിക്കുകയാണെന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും N95 മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദേശം നൽകി.

115 മില്യൺ ആളുകളെയെങ്കിലും മലീനീകരണം ബാധിക്കുമെന്നും പതിമൂന്നോളം യുഎസ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യം വായുമലിനീകരണത്തിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരും സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

അതേ സമയം കാനഡയിലും സ്ഥിതി രൂക്ഷമാണ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീയാണ് ഉണ്ടായതെന്നും അതിനെ രാജ്യം മറികടക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.

ക്യുബക്കിൽ 150 സ്ഥലങ്ങളിലാണ് കാട്ടുതീ പടർന്ന് പിടിച്ചത്. 15000ത്തിന് മുകളിൽ ആളുകളെ പ്രവിശ്യയിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്. ന്യൂയോർക്കിന് പുറമെ പെൻസിൽവാനിയ, ന്യൂജഴ്സ്സി എന്നിവിടങ്ങളിലേക്കാണ് തീ പടർന്നത്. വേനലിലെ വരണ്ട കാലവസ്ഥയും ചൂടുമാണ് കാട്ടുതീ പടരാൻ കാരണമെന്നാണ് നിഗമനം.

TAGS :

Next Story