"അവരും ഞാനും തമ്മില്‍ എന്ത് വ്യത്യാസം"; കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം വിവാഹച്ചടങ്ങ് മാറ്റി വച്ച് ജസീന്ത ആര്‍ഡന്‍
കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് അടുത്തയാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റിവക്കാൻ ന്യൂസിലാന്‍റ് പ്രധാനമന്ത്രി തീരുമാനിച്ചത്.
രാജ്യത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം വിവാഹച്ചടങ്ങ് മാറ്റി വച്ച് ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് അടുത്തയാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റിവക്കാൻ ജസീന്ത തീരുമാനിച്ചത്.
"ന്യൂസിലാന്‍റിലെ സാധാരണക്കാരും ഞാനും തമ്മിൽ ഒരു വ്യത്യാസവുമില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ പലതും മാറ്റിവക്കേണ്ടി വന്ന പലരേയും എനിക്കറിയാം. എല്ലാവരോടും ഞാൻ ക്ഷമാപണം നടത്തുന്നു. എന്റെ വിവാഹച്ചടങ്ങും ഞാൻ മാറ്റിവക്കുകയാണ്". ജസീന്ത പറഞ്ഞു. പൂർണമായും വാക്‌സിൻ എടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ നടത്താമെന്ന നിർദേശമുണ്ടെങ്കിലും തന്റെ വിവാഹച്ചടങ്ങ് മാറ്റിവക്കാനാണ് ജസീന്തയുടെ തീരുമാനം.
ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. ഒരു പരിപാടിക്കിടെയാണ് ഗേഫോഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു. ഇരുവർക്കും മൂന്നു വയസ്സുകാരിയായ ഒരു മകളുമുണ്ട്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ വിവാഹം പ്രഖ്യാപിച്ചത്.
ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല മുതല്‍ തന്‍റെ നിലപാടുകള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മാതൃകയാണ് ജസീന്ത ലോകത്തിന് സമര്‍പ്പിച്ചത്. സമ്പന്ന രാജ്യങ്ങള്‍ പോലും കോവിഡിന് മുന്നില്‍ അടിയറവ് പറഞ്ഞ സമയത്ത് വളരെ നേരത്തെ തന്നെ ലോക്ഡൗൺ ഏര്‍പ്പെടുത്തിയും അതിര്‍ത്തികള്‍ അടച്ചും ക്വാറന്‍റൈന്‍ കര്‍ശനമാക്കിയുമാണ് ജസീന്ത രാജ്യത്തെ കോവിഡിനെ പിടിച്ചുകെട്ടിയത്.
Adjust Story Font
16