Quantcast

സ്പീഡ് ബോട്ടിൽ ഫോട്ടോഷൂട്ട്; ഹണിമൂൺ ആഘോഷത്തിനിടെ ദമ്പതികൾ കടലിൽ മുങ്ങിമരിച്ചു

ജൂൺ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    11 Jun 2023 4:04 PM GMT

drowned couple
X

ചെന്നൈ: ഹണിമൂൺ ആഘോഷത്തിനായി ബാലിയിൽ എത്തിയ നവദമ്പതികൾ കടലിൽ മുങ്ങിമരിച്ചു. സ്പീഡ് ബോട്ടിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ചെന്നൈ സ്വദേശികളായ ലോകേശ്വരനും വിബുഷ്‌നിയയുമാണ് മുങ്ങിമരിച്ചത്.

ജൂൺ ഒന്നിനാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ബാലിയിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തുകയായിരുന്നു. മറക്കാനാകാത്ത നിമിഷങ്ങൾ പകർത്താൻ സ്പീഡ് ബോട്ടിൽ കയറി കടലിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് ദാരുണസംഭവമുണ്ടായത്. ബോട്ട് മറിഞ്ഞ് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ലോകേശ്വരന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തു. ശനിയാഴ്ച രാവിലെയാണ് വിബുഷ്‌നിയയുടെ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണം പുരോഗമിക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനായി തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ ഇന്ത്യൻ എംബസി വഴി സഹായം തേടി കുടുംബം തമിഴ്‌നാട് സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇന്തോനേഷ്യയിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ട് വിമാനങ്ങളില്ലാത്തതിനാൽ മൃതദേഹങ്ങൾ മലേഷ്യയിൽ എത്തിച്ച ശേഷമാകും തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുക.

TAGS :

Next Story