Quantcast

ഫലസ്തീനിലെ ജെനിൽ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു

ലോകത്തെ ജനസാന്ദ്രത കൂടിയ അഭയാർഥി ക്യാമ്പാണ് ജെനിൻ

MediaOne Logo

Web Desk

  • Published:

    3 July 2023 12:31 PM GMT

Palestinians,Nine Palestinians killed as Israel attacks Jenin refugee camp,Israeli forces,Israel’s military, Israeli military,latest world news,ഫലസ്തീനിലെ ജെനിൽ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു
X

ജെറുസലേം: ഫലസ്തീനിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏഴുപേർ ജെനിൽ അഭയാർഥി ക്യാമ്പിലും ഒരാൾ റാമല്ലയിലുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ജെനിൻ അഭയാർഥിക്യാമ്പിൽ വ്യോമാക്രമണം നടന്നത്. റാമല്ലയിൽ ചെക്ക് പോസ്റ്റിന് സമീപം തലക്ക് വെടിയേറ്റാണ് ഒരാൾ കൊല്ലപ്പെട്ടത്.

ലോകത്തെ ജനസാന്ദ്രത കൂടിയ അഭയാർഥി ക്യാമ്പാണ് ജെനിൻ.ഏകദേശം 17,000 പേരാണ് ഇവിടെ താമസിക്കുന്നത്. വ്യോമാക്രമണത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണം നടക്കുമ്പോൾ ഡസൻ കണക്കിന് ഇസ്രയേലി സൈന്യ വാഹനങ്ങൾ അഭയാർത്ഥി ക്യാമ്പ് വളഞ്ഞതായി പ്രദേശവാസികൾ പറയുന്നു. ആക്രമണത്തിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു.

ഹമാസ് ചെറുത്തുനിൽപ്പ് തുടരുകയാണ്. ലക്ഷ്യം നേടുന്നത് വരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ വിശദീകരണം. മണിക്കൂറുകൾ പിന്നിട്ട അടുത്ത രണ്ടുദിവസം വരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ സൈന്യം നൽകുന്ന മുന്നറിയിപ്പ്.


TAGS :

Next Story