Quantcast

നീരവ് മോദിക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നൽകിയ ഹരജി യു.കെ സുപ്രിംകോടതി തള്ളി

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് കോടികൾ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്

MediaOne Logo

Web Desk

  • Updated:

    2022-12-15 12:15:28.0

Published:

15 Dec 2022 12:10 PM GMT

നീരവ് മോദിക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നൽകിയ ഹരജി യു.കെ സുപ്രിംകോടതി തള്ളി
X

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി പ്രമുഖൻ നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. നാടുകടത്താനുളള വിധിക്കെതിരെ നീരവ് മോദി നല്‍കിയ അപ്പീല്‍ തളളി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപ തട്ടിച്ച കേസിലെ പ്രതിയാണ് നീരവ്. നേരത്തെ നീരവിന്റെ ഹരജി ലണ്ടൻ ഹൈകോടതിയും നിരസിച്ചിരുന്നു. തുടർന്നാണ് നീരവ് മോദി സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജിയും കൂടി നിരസിച്ചതോടെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടയാൻ നീരവ് മോദിക്ക് മുന്നിലുള്ള നിയമവഴികളെല്ലാം അവസാനിച്ചു.

പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തിരിമറിയിൽ വിചാരണക്കായി നീരവ് മോദിയെ വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതിനെതിരെ നീരവ് മോദി ലണ്ടൻ ഹൈകോടതിയിൽ ഹരജി നൽകുകയാണുണ്ടായത്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുനാടുകടത്താൻ തയ്യാറാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് കോടികൾ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് കോടികളുടെ തിരിമറി നടത്തിയെന്നാണ് കേസ്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.

TAGS :

Next Story