Quantcast

'ബീച്ചിൽ സെക്‌സ് വേണ്ട, പ്ലീസ്'; വിലക്കുമായി നെതർലാൻഡ്‌സ് നഗരം

വിലക്ക് ലംഘിക്കുന്നവർക്ക് നൂറു യൂറോ വരെ പിഴ

MediaOne Logo

Web Desk

  • Updated:

    11 Jun 2023 7:16 AM

Published:

11 Jun 2023 7:14 AM

sex-ban-in-beach.jpg
X

ആംസ്റ്റർഡാം: കടൽക്കരയിൽ ടൂറിസ്റ്റുകളുടെ പരസ്യലൈംഗിക വേഴ്ച നിരോധിച്ച് വടക്കൻ നെതർലാൻഡ്‌സിലെ വീറെ നഗരം. പരാതികളെ തുടർന്നാണ് നഗരഭരണകൂടത്തിന്റെ നടപടി. ബീച്ചിലും മണൽത്തിട്ടകളിലും സെക്‌സ് നിരോധിച്ചിരിക്കുന്നു എന്ന ബോർഡുകള്‍ അധികൃതർ സ്ഥാപിച്ചതായി ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു.

പൊതുക്രമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള പ്രധാനപ്പെട്ട കാൽവയ്പ്പാണിതെന്ന് വീറെ മേയർ ഫ്രഡറിക് ഷുവനാർ പറഞ്ഞു. 'നാട്ടുകാർക്ക് മൺകൂനകൾ ഏറെ പ്രധാനമാണ്. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന അനഭിലഷണീയമായ പ്രവൃത്തികളിൽനിന്ന് അതിനെ സംരക്ഷിക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റിക്കും പ്രാദേശിക സംഘടനകൾക്കും നിരന്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് ഞങ്ങൾ നടപടിയെടുക്കുന്നത്' - അവര്‍ കൂട്ടിച്ചേര്‍ത്തു.


സെക്സ് നിരോധനം സൂചിപ്പിച്ച് സ്ഥാപിച്ച ബോര്‍ഡ്


വിലക്ക് ലംഘിക്കുന്നവർക്ക് നൂറു യൂറോ (ഏകദേശം ഒമ്പതിനായിരം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്നും ഭരണകൂടം അറിയിച്ചു. വിദേശികൾ അടക്കം ധാരാളം സന്ദർശകരെത്തുന്ന സ്ഥലമാണ് സീലാൻഡിലെ ഒറഞ്ച്‌സോൺ നൂഡ് ബീച്ച്. ഭരണകൂട തീരുമാനം ബീച്ചിൽ സന്ദർശകരെ ഇല്ലാതാക്കുമെന്ന ഭയമുള്ളതായി പ്രദേശത്തെ കച്ചടവക്കാർ പറയുന്നു. തീവ്ര ക്രിസ്റ്റ്യൻ പാർട്ടിയായ എസ്ജിപിയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതികൾ പോയിട്ടുള്ളതെന്നും അവർ ആരോപിക്കുന്നു.

നഗ്ന സൂര്യനമസ്‌കാരം അനുവദിക്കുന്ന ഏതാനും ലോകരാഷ്ട്രങ്ങളിലൊന്നാണ് നെതർലാൻഡ്‌സ്. ചില പ്രത്യേക പ്രദേശങ്ങളിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്.

TAGS :

Next Story