Quantcast

ഭൗതിക ശാസ്ത്ര നൊബേൽ: ജോൺ ജെ. ഹോപ്ഫീൽഡും ജെഫ്റി ഇ. ഹിന്റണും ജേതാക്കൾ

ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം

MediaOne Logo

Web Desk

  • Published:

    8 Oct 2024 3:31 PM GMT

Nobel Prize in Physics: John J. Hopfield and Jeffrey E. Hinton and winners, latest news malayalam, ഭൗതിക ശാസ്ത്ര നൊബേൽ: ജോൺ ജെ. ഹോപ്ഫീൽഡും ജെഫ്റി ഇ. ഹിന്റണും ജേതാക്കൾ
X

ഭൗതിക ശാസ്ത്രത്തിനുള്ള 2024ലെ നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ജോൺ ജെ. ഹോപ്ഫീൽഡും ജെഫ്റി ഇ. ഹിന്റണും പുരസ്കാരം പങ്കിട്ടു. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിങ് പ്രാപ്തമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണ് പുരസ്കാരം.

11 മില്യൺ സ്വീഡിഷ്‌ ക്രോണ(8.3 കോടി രൂപ)യാണ്‌ പുരസ്കാരത്തുക. 14ന്‌ സാമ്പത്തിക ശാസ്ത്ര പുരസ്കാരത്തോടെ ഈ വർഷത്തെ നൊബേൽ പ്രഖ്യാപനം അവസാനിക്കും. പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ്‌ നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.

TAGS :

Next Story