Quantcast

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും

ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ചാണ് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-05-22 09:09:36.0

Published:

22 May 2024 8:24 AM GMT

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും
X

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലണ് ഏക മാര്‍ഗമെന്നും യൂറോപ്യന്‍ രാജ്യങ്ങളായ നേര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും പറഞ്ഞു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, . നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.

തങ്ങളുടെ രാജ്യങ്ങള്‍ 'മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏകപരിഹാരമാര്‍ഗം ഫലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കലാണ്. അത്തരമൊരു നടപടിയിലൂടെ അല്ലാതെ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ ബുധനാഴ്ച പറഞ്ഞു.

നോര്‍വേയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് തന്റെ രാജ്യവും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് അയര്‍ലന്‍ഡ്, നോര്‍വേ, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നു, ആ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളെല്ലാം നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ ഏറ്റെടുക്കും.' ഹാരിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വരും ആഴ്ചകളില്‍ ഈ സുപ്രധാന ചുവടുവെപ്പില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഞങ്ങളോടൊപ്പം ചേരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപനത്തിന് പിന്നലെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അയര്‍ലണ്ടിലെയും നോര്‍വേയിലെയും ഇസ്രായേല്‍ അംബാസഡര്‍മാരോട് ഉടന്‍ തന്നെ മടങ്ങാന്‍ ഉത്തരവിട്ടു.

TAGS :

Next Story