Quantcast

ഗസ്സക്കു ​പുറമെ വെസ്​റ്റ്​ ബാങ്കിലും കടുത്ത നടപടി; റമദാനിൽ അൽ അഖ്‍സ പള്ളിയിൽ പ്രവേശനം അനുവദിക്കരുതെന്ന് ഇസ്രായേൽ മന്ത്രി

ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ട് ഈജിപ്ത് അതിർത്തിയിൽ കെട്ടിട നിർമാണമെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി

MediaOne Logo

Web Desk

  • Published:

    17 Feb 2024 1:26 AM GMT

Ben Gvir,Israel,Ramadan,Al-Aqsa Mosque,gaza attack,Israels war on Gaza,latest news from gaza,ഗസ്സ,ഇസ്രായേല്‍ ആക്രമണം,അല്‍ അഖ്‍സ,ഇസ്രായേല്‍ മന്ത്രി,
X

ദുബൈ: റഫക്ക് നേരെ കരായാക്രമണ ഭീഷണിയുമായി ഇസ്രായേൽ. റമദാനിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കരുത് എന്ന് ഇസ്രായേൽ മന്ത്രി ബെൻ ഗവിർ പറഞ്ഞു. ഗസ്സക്കു ​പുറമെ വെസ്​റ്റ്​ ബാങ്കിലും ഫലസ്​തീനികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായാണ് മന്ത്രി ബെൻ ഗവിർ രംഗത്തെത്തിയത്​. റമദാനിൽ വെസ്​റ്റ്​ ബാങ്കിൽ നിന്ന്​ ഫലസ്​തീനികളെ മസ്​ജിദുൽ അഖ്​സയിൽ പ്രാർഥന നടത്താൻ അനുവദിക്കരുതെന്ന്​ ബെൻ ഗവിർ ആവശ്യപ്പെട്ടു. ഞായറാഴ്​ച ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ ഈ വിഷയം ചർച്ചക്കെടുക്കും.

റഫക്ക് നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഇസ്രായേലിനോട്ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സിനാ പ്രവിശ്യയിലെ നിർമാണ ജോലിയെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി. റഫക്കു നേരെ കരയാക്രമണ സന്നാഹങ്ങളമായി ഇസ്രായേൽ നിലയുറപ്പിച്ചിരിക്കെ, ഈജിപ്​ത്​ അതിർത്തിയിൽ വിപുലമായ നിർമാണ ജോലികൾ പുരോഗമിക്കുന്നതായ സാറ്റലൈറ്റ്​ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു​. ഫലസ്​തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ്​ സിനാ പ്രവിശ്യയിലെ നിർമാണജോലിയെന്ന റിപ്പോർട്ട്​ ഈജിപ്ത്​ തള്ളി​.

ഈജിപ്​തിന്‍റെ വടക്ക്​ ഗസ്സയോട്​ ചേർന്ന സിനാ പ്രവിശ്യയിൽ കൂറ്റൻ മതിലോടു കൂടി​ ഒറ്റപ്പെട്ട ബഫർ സോൺ നിർമിക്കുന്നതായ സാറ്റ​ലൈറ്റ്​ ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​. ഇവിടെ ഏഴ്​ മീറ്റർ ഉയരത്തിൽ കൂറ്റൻ മതിൽ നിർമാണം പൂർത്തിയായെന്നും ഹ്യൂമൻറൈറ്റ്​സ്​ ഗ്രൂപ്പ്​ പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. എന്നാൽ വാർത്ത തീർത്തും അടിസ്​ഥാനരഹിതമാണെന്ന്​ ഈജിപ്​ത്​ സ്​റ്റേറ്റ്​ ഇൻഫർമേഷൻ സർവീസ്​ അറിയിച്ചു. ഫലസ്​തീനികളെ ഗസ്സയിൽ നിന്ന്​ പുറന്തള്ളി പുനരധിവസിപ്പാക്കാനുള്ള നീക്കത്തിൽ പങ്കാളിത്തം വഹിക്കില്ലെന്നും ഈജിപ്​ത്​ വ്യക്​തമാക്കി.

അതേസമയം, റഫക്കു നേരെയുള്ള ആക്രമണ നീക്കത്തിൽ നിന്ന്​ പിന്തിരിയില്ലെന്ന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ അറിയിച്ചു. ഉചിത സമയത്ത്​ ആക്രമണം ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്​ചയോടെ രാഷ്​ട്രീയ നേതൃത്വത്തിനു മുമ്പാകെ സൈന്യം റഫ ആക്രമണ പദ്ധതി അവതരിപ്പിക്കുമെന്ന്​ ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. എന്നാൽ വൻ മാനുഷിക ദുരന്തത്തിന്​ കാരണമാകുന്ന റഫ ആക്രമണത്തിന്​ ഇസ്രായേൽ തുനിയുമെന്ന്​ താൻ കരുതുന്നില്ലെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. ഈജിപ്​തും ഖത്തറും മുൻകൈയെടുത്തു നടത്തുന്ന വെടിനിർത്തൽ കരാറിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു​. യു.എസ്​ സമ്മർദം മുൻനിർത്തി വെടിനിർത്തൽ കരാറിന്​ ഇസ്രായേൽ തങ്ങളുടെതായ മാർഗരേഖ ഉടൻ കൈമാറുമെന്ന്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.ഹമാസ്​ ഉപാധി അംഗീകരിച്ച്​ ആക്രമണം നിർത്താനോ ഗസ്സ വിടാനോ ഒരുക്കമല്ലെന്ന്​ നെതന്യാഹു ബൈഡനെ അറിയിച്ചു.

വംശഹത്യാ ചട്ടങ്ങൾ അംഗീകരിച്ച്​ നടപ്പാക്കാനുള്ള ബാധ്യത വിസ്​മരിക്കരുതെന്ന്​ ഇസ്രായേലിനോട്​ അന്താരാഷ്​ട്ര കോടതി ആവശ്യപ്പെട്ടു. 133 നാൾ നീണ്ട ഗസ്സ ആക്രമണത്തിൽ ഇസ്രായേൽ വംശഹത്യാകുറ്റം തുടരുന്നതിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ്​ കോടതി ഇടപെടൽ. ഫലസ്​തീൻ ഭൂമിയിലെ ഇസ്രായേൽ അധിനിവേശത്തിൽ കോടതി തിങ്കളാഴ്​ച വാദം കേൾക്കും.

TAGS :

Next Story