Quantcast

ഒമിക്രോണ്‍ വാക്‌സിന്‍ ഫലം കുറക്കുന്നതായി ലോകാരോഗ്യ സംഘടന

നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്പോൾ, സാമൂഹിക വ്യാപനത്തിന്‍റെ കാര്യത്തില്‍ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു

MediaOne Logo

Web Desk

  • Published:

    13 Dec 2021 5:07 AM GMT

ഒമിക്രോണ്‍ വാക്‌സിന്‍ ഫലം കുറക്കുന്നതായി ലോകാരോഗ്യ സംഘടന
X

ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഒമിക്രോണെന്നും ഇത് കോവിഡ് വാക്സിന്‍റെ ഫലം കുറയ്ക്കുന്നുവെന്നും ലോകാരോഗ്യ സംഘടന. എന്നാല്‍ ഒമിക്രോണ്‍ ബാധയ്ക്ക് ഗുരുതര രോഗലക്ഷണങ്ങള്‍ കുറവാണെന്നും ഇതുവരെ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത വിദഗ്ധര്‍ പറയുന്നു.

നിലവിലെ ലഭ്യമായ ഡാറ്റ കണക്കിലെടുക്കുമ്പോൾ, സാമൂഹിക വ്യാപനത്തിന്‍റെ കാര്യത്തില്‍ ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഒമിക്രോണിനാണെന്നും ലോകാരാരോഗ്യ സംഘനടന വ്യക്തമാക്കുന്നു. ഇത് വാക്സിന്‍ ഫലപ്രാപ്തി കുറച്ചതായും ലോകാരോഗ്യസംഘടനയുടെ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ഡെല്‍റ്റയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം വലിയ തോതില്‍ ജനിതകമാറ്റങ്ങള്‍ സംഭവിച്ച ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ലോകത്തുടനീളം വിവിധ രാജ്യങ്ങളെ വീണ്ടും യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്താനും ആഭ്യന്തര നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കാനും പ്രേരിപ്പിച്ചു.

ഡിസംബര്‍ ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഭവ കേന്ദ്രമായ ദക്ഷിണാഫ്രിക്കയില്‍ അതിവേഗമാണ് ഇതിന്റെ വ്യാപനം. ദക്ഷിണാഫ്രിക്കയില്‍ ഡെല്‍റ്റയുടെ സാന്നിധ്യം താരമമ്യേന കുറവാണ്. ബ്രിട്ടനില്‍ ഡെല്‍റ്റയാണ് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക വ്യാപനം സംഭവിക്കുന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ ഡെറ്റല്‍യെ കവച്ചുവയ്ക്കുമെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഒമിക്രോണിന്‍റെ പകര്‍ച്ചാ നിരക്ക് വ്യക്തമായി പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

TAGS :

Next Story