ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യം 'ഓപ്പറേഷൻ അജയ്' ആരംഭിച്ചു
230 ഇന്ത്യക്കാരുമായി ആദ്യ വിമാനം ടെൽഅവീവിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും
ഡൽഹി: ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന രക്ഷാദൗത്യം 'ഓപ്പറേഷൻ അജയ്' ആരംഭിച്ചു. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗംചേർന്നു. യോഗത്തിൽ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ഓണലൈൻ വഴി പങ്കെടുത്തു. രക്ഷാദൗത്യത്തിലെ ആദ്യ വിമാനം ടെൽഅവീവിൽ നിന്ന് ഇന്ന് രാത്രി ഇന്ത്യയിലേക്ക് തിരിക്കും. 230 ഇന്ത്യക്കാരാണ് ആദ്യ വിമാനത്തിലുണ്ടാവുക.
ആയിരത്തിലധികം വിദ്യാർഥികളുൾപ്പടെ 18000ത്തിലധികം ഇന്ത്യക്കാരാണ് ഇസ്രായിലുള്ളതെന്നാണ് ഇസ്രായേലിലെ ഇന്ത്യൻ എംബസി അറിയിക്കുന്നത്. ഇതിൽ ഭൂരിഭാഗം ആളുകളും നാട്ടിലേക്ക് വരാനുള്ള താൽപര്യം പ്രകടപ്പിച്ചിട്ടില്ല. യുദ്ധം രൂക്ഷമായ ഗസ്സ ഉൾപ്പെടെയുള്ള പ്രദേശങ്ങളുമായി ചേർന്ന് നിൽക്കുന്ന പ്രദേശങ്ങളിലുള്ളവരാണ് ഇപ്പോൾ മടങ്ങി വരാൻ തയ്യാറായിട്ടുള്ളത്. നിർബന്ധിതമായ ഒഴിപ്പിക്കലിന് രാജ്യം ശ്രമിക്കുന്നില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാകികയിരുന്നു.
ഇന്ന് രാത്രി 11 മണിയോടു കൂടി ടെൽഅവീവ് എയർപോർട്ടിൽ നിന്നും പുറപ്പെടുന്ന വിമാനം നാളെ പുലർച്ചയോടു കൂടി വി ഡൽഹിയിലെത്തും. വരുദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിലേക്ക് പോകും. വ്യോമ മാർഗമുള്ള രക്ഷാദൗത്യത്തിന് പുറമെ ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടി കടൽ മാർഗമുള്ള രക്ഷാപ്രവർത്തനവും നടത്തും. അതിനിടെ ഇസ്രായേലിൽ നിന്ന് മടങ്ങുന്ന മലയാളികൾക്കായി ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 011 23747079 എന്ന നമ്പറിൽ കൺട്രോൾ റുമുമായി ബന്ധപ്പെടാവുന്നതാണ്.
Adjust Story Font
16