Quantcast

സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു

മാരുതി 800ന്റെ ഉപജ്ഞാതാവായിരുന്നു

MediaOne Logo

Web Desk

  • Published:

    27 Dec 2024 1:14 PM GMT

സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു
X

ടോക്കിയോ: സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി (94) അന്തരിച്ചു. അർബുദ ബാധിതനായിരുന്ന അദ്ദേഹം ഡിസംബർ 25നാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചത് ഒസാമുവിന്റെ കാലത്തായിരുന്നു. മാരുതി 800ന്റെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു.

40 വർഷത്തിലേറെ കാലം സുസുക്കി കമ്പനിയെ നയിച്ചത് ഒസാമ സുസുക്കിയായിരുന്നു. 1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി. 1978ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. മൂന്ന് ദശകങ്ങളായി നേതൃസ്ഥാനത്ത് തുടര്‍ന്ന ഒസാമു തന്റെ 86-ാം വയസില്‍ പ്രസിഡന്റ് സ്ഥാനം മകന്‍ തൊഷിഹിറോ സുസുകിക്ക് കൈമാറി. 2021ല്‍ തന്റെ 91-ാം വയസില്‍ ഒസാമു, സുസുക്കി മോട്ടോറില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചു.

ഒസാമു സുസുക്കിയുടെ ഭരണകാലത്ത് ചെറുകിട കാറുകളുടെ നിർമാതാക്കളെന്ന നിലയിൽ സുസുക്കി കമ്പനി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. 1983ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള തീരുമാനത്തിന് പിന്നിലും ഒസാമു തന്നെയായിരുന്നു. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓൾട്ടോയിൽ നിന്നായിരുന്നു മാരുതി 800ന്റെ ജനനം. വൈകാതെ തന്നെ ഇന്ത്യയുടെ ജനപ്രിയ ബ്രാന്‍ഡായി മാരുതി 800 മാറി. ഇന്ത്യയില്‍ ഇന്നും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് മാരുതിയുടെ കാറുകളാണ്.

TAGS :

Next Story