Quantcast

ലോസ് ആഞ്ചലസ്‌ കാട്ടുതീ: ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

96 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് മുടങ്ങിയിട്ടില്ല

MediaOne Logo

Web Desk

  • Published:

    15 Jan 2025 6:51 AM GMT

ലോസ് ആഞ്ചലസ്‌ കാട്ടുതീ: ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ
X

വാഷിംഗ്‌ടൺ: ലോസ് ആഞ്ചലസ്‌ കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഓസ്‌കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കിയേക്കാമെന്ന് റിപ്പോർട്ടുകൾ. 97-ാമത് ഓസ്‌കാർ പുരസ്‌കാരദാന ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള അന്തിമ ചർച്ചകൾ നടക്കുകയാണെന്ന് 'ദി സൺ' റിപ്പോർട്ട് ചെയ്തു. ടോം ഹാങ്ക്സ്, എമ്മ സ്റ്റോൺ, മെറിൽ സ്ട്രീപ്പ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക അക്കാദമി അവാർഡ് കമ്മിറ്റികൾ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.

96 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഓസ്കാർ അവാർഡ് ദാന ചടങ്ങ് മുടങ്ങിയിട്ടില്ല. കാട്ടുതീയിൽ നിരവധി ആളുകൾ മരിക്കുകയും, പലരുടെയും വീട് അടക്കമുള്ള സ്വത്തുവകകൾ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ചടങ്ങ് റദ്ദാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്.

"ലോസ് ആഞ്ജലസിലെ ജനങ്ങൾ കടുത്ത ഹൃദയവേദനയും സങ്കല്പിക്കാനാവാത്ത നഷ്ടങ്ങളും നേരിടുമ്പോൾ ആഘോഷങ്ങൾ സങ്കടിപ്പിക്കുന്നതിൽ ബോർഡിന് ആശങ്കയുണ്ട്.അടുത്ത ആഴ്ചയിൽ തീ അണഞ്ഞാലും നഗരം ഇപ്പോഴും വേദനിക്കുകയാണ്. മാസങ്ങളോളം ആ വേദന നിലനിൽക്കും എന്നതാണ് യാഥാർത്ഥ്യം. അതിനാൽ ഈ അവസരത്തിൽ ആളുകൾക്ക് ഉള്ള പിന്തുണയിലും ധനസമാഹരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്ന് അധികൃതർ കരുതുന്നു," പേരുവെളിപ്പെടുത്താതെ സ്രോതസിനെ ഉദ്ധരിച്ച് 'ദി സൺ' റിപ്പോർട്ട് ചെയ്തു.

കാലിഫോർണിയയുടെ പല ഭാഗങ്ങളിൽ കത്തിപ്പടർന്ന തീയിൽ 25 പേരാണ് ഇതുവരെ മരിച്ചത്. എന്നാൽ തീ അണച്ചതിന് ശേഷമുള്ള തിരച്ചിലുകൾക്ക് ശേഷം മാത്രമേ കൃത്യമായ കണക്ക് പറയാൻ സാധിക്കുവെന്ന് അധികൃതർ അറിയിച്ചു. നിരവധി ഹോളിവുഡ് താരങ്ങൾക്ക് അടക്കം കാട്ടുതീയിൽ വീട് നഷ്ടപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസമായിട്ടും ഇതുവരെ തീ പൂർണ്ണമായി അണക്കാൻ സാധിച്ചിട്ടില്ല.

TAGS :

Next Story