യുക്രൈൻ റെയിൽവേ സ്റ്റേഷന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു, 100 പേർക്ക് പരിക്ക്
പ്രദേശത്ത് രക്തം തളം കെട്ടി കിടക്കുന്നതായും നിരവധി ബാഗുകള്‍ ഒരുമിച്ച് ചേര്‍ന്നുകിടക്കുന്നതായും രക്ഷാപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു
യുക്രൈൻ: കിഴക്കൻ ഉക്രേനിയൻ നഗരമായ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 100 ലേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി യുക്രൈന്‍ റെയില്‍വേ കമ്പനി അറിയിച്ചു.
യുദ്ധത്തില്‍ അകപ്പെട്ട ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി സഞ്ചരിച്ചിരുന്ന റെയിൽവേ സ്റ്റേഷന്‍ ആണ് ഇന്ന് റഷ്യന്‍ ആക്രമണത്തിന് ഇരയായത്. രണ്ട് റഷ്യന്‍ റോക്കറ്റുകള്‍ ആണ് റെയില്‍വേ സ്റ്റേഷന് നേരെ പതിച്ചത്. സംഭവം നടക്കുമ്പോള്‍ ആയിരങ്ങള്‍ സ്റ്റേഷന് അകത്തുണ്ടായിരുന്നതായി കിഴക്കന്‍ യുക്രൈന്‍ പ്രാദേശിക ഗവര്‍ണര്‍ പാവ്‌ലോ കിറിലെങ്കോ ടെലിഗ്രാം വഴി അറിയിച്ചു.
റോക്കറ്റ് ആക്രമണത്തോട് വളരെ രൂക്ഷമായാണ് യുക്രൈന്‍ പ്രസിഡന്‍റ് പ്രതികരിച്ചത്. റഷ്യയുടെ റോക്കറ്റ് ആക്രമണത്തെ "പരിധികളില്ലാത്ത തിന്മ" എന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലെൻസ്‌കി വിശേഷിപ്പിച്ചത്. "അവർ സാധാരണ ജനങ്ങളെ ക്രൂരമായി നശിപ്പിക്കുകയാണ്. ഇത് പരിധികളില്ലാത്ത തിന്മയാണ്. ശിക്ഷിച്ചില്ലെങ്കിൽ, ഇതിന് അവസാനമുണ്ടാകില്ല," അദ്ദേഹം പറഞ്ഞു.
അതെ സമയം സ്റ്റേഷന് പുറത്ത് ഇരുപതിലധികം മൃതദേഹങ്ങള്‍ കുന്നുകൂടി കിടക്കുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേഷനോട് ചേര്‍ന്നുള്ള പ്ലാസ്റ്റിക് ഷീറ്റിന് താഴെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടതെന്ന് എ.എഫ്.പി അറിയിച്ചു. പ്രദേശത്ത് രക്തം തളം കെട്ടി കിടക്കുന്നതായും നിരവധി ബാഗുകള്‍ ഒരുമിച്ച് ചേര്‍ന്നുകിടക്കുന്നതായും രക്ഷാപ്രവര്‍ത്തകരിലൊരാള്‍ 'ദ ജേണല്‍' മാധ്യമത്തോട് പറഞ്ഞു.
Over 30 killed and 100 injured in rocket attack on eastern Ukraine train station, authorities say
Adjust Story Font
16