Quantcast

കണ്ണീര്‍ക്കടലായി ലിബിയ; പ്രളയത്തിൽ മരിച്ച ആയിരത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

2,300 ലധികം പേർ മരിച്ചെന്നാണ് ലിബിയൻ സർക്കാർ പറയുന്നതെങ്കിലും അയ്യായിരത്തിലധികം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്

MediaOne Logo

Web Desk

  • Published:

    13 Sep 2023 7:41 AM GMT

libya flood
X

ലിബിയയിലെ പ്രളയബാധിത പ്രദേശം

ട്രിപ്പോളി: ലിബിയയിലെ പ്രളയത്തിൽ മരിച്ച ആയിരത്തിലധികം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 2,300 ലധികം പേർ മരിച്ചെന്നാണ് ലിബിയൻ സർക്കാർ പറയുന്നതെങ്കിലും അയ്യായിരത്തിലധികം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. പതിനായിരത്തിലധികം പേരെ ദുരന്തത്തിൽ കാണാതായിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് ലിബിയയിലെ ദർനയിൽ ശക്തമായ പേമാരിയുണ്ടായത്. പ്രളയത്തിൽ രണ്ട്‌ അണക്കെട്ടുകൾ തകർന്നു. മലനിരകളിൽ ഉത്ഭവിച്ച്‌, നഗരത്തിലൂടെ കടലിലേക്ക്‌ ഒഴുകുന്ന വാദി ദഡെർന നദിയിലൂടെ ജലം കുത്തിയൊലിച്ചു. ഇതിൽ പതിനായിരത്തോളം പേർ ഒലിച്ചുപോയി.

ഇതിൽ ആയിരത്തോളം മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.ഇന്നലെ വൈകുന്നേരത്തോടെ പകുതിയിലധികം മൃതദേഹങ്ങൾ സംസ്കരിച്ചു.40,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.യുഎസ്, ജർമ്മനി, ഇറാൻ, ഇറ്റലി, ഖത്തർ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും സഹായം എത്തിക്കുന്നുണ്ട്. ലിബിയൻ ജനതയോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് യുഎന്നും രംഗത്ത് വന്നു. ദുരിതബാധിത പ്രദേശങ്ങളിലുള്ളവർക്ക് അടിയന്തരമായി ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും യുഎൻ അറിയിച്ചു.

TAGS :

Next Story