അധ്യാപകര്‍ ജീന്‍സ് ധരിക്കരുത്; വസ്ത്രധാരണത്തില്‍ നിയന്ത്രണവുമായി പാകിസ്താന്‍
ജീവനക്കാര്‍ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലര്‍ത്തണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്
അധ്യാപകരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാകിസ്താന്‍. പാകിസ്താന്റെ ഫെഡറല്‍ ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കി. പുരുഷ അധ്യാപകര്‍ ജീന്‍സും ടി-ഷര്‍ട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകര്‍ ജീന്‍സും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രിന്‍സിപ്പാളുമാര്‍ക്ക് അക്കാഡമിക് ഡയറക്ടര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാര്‍ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്തിശുചിത്വത്തിലും മാന്യത പുലര്‍ത്തണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
ജോലി സമയം, ഔദ്യോഗിക കൂടിച്ചേരലുകള്‍, യോഗങ്ങള്‍ എന്നിവയിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം. സ്‌കൂളുകളിലെയും കോളേജുകളിലെയും ഗേറ്റിലെ സുരക്ഷാജീവനക്കാര്‍ക്ക് യൂണിഫോം വേണമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
Adjust Story Font
16