പാകിസ്താന്‍ തെരഞ്ഞെടുപ്പിൽ ലീഡ് നേടി പി.ടി.ഐ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍; അന്തിമഫലം വൈകുന്നു
ഇമ്രാന്‍ ഖാന്‍ ജയിലിലായിട്ടും പി.ടി.ഐ സ്വതന്ത്രരുടെ വന്‍ വിജയം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്
ഇസ്‍ലാമാബാദ്: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ പിന്തുണച്ച സ്വതന്ത്രർക്ക് ലീഡ്. ഫലം പ്രഖ്യാപിച്ച 218 ദേശീയ അസംബ്ലി സീറ്റുകളിൽ 83 എണ്ണം പി.ടി.ഐ സ്വതന്ത്രർ നേടി. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിൻ്റെ പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) 65 സീറ്റോടെ രണ്ടാം സ്ഥാനത്തും ബിലാവൽ ഭൂട്ടോ നേതൃത്വം നല്കുന്ന പാകിസ്താന്‍ പീപ്പിൾസ് പാർട്ടി (പി.പി.പി) 42 സീറ്റോടെ മൂന്നാം സ്ഥാനത്തുമാണ്.
സർക്കാർ രൂപീകരിക്കാൻ 133 സീറ്റാണു വേണ്ടത്. ഇതു നേടാന്‍ ഇതുവരെ ആര്‍ക്കും ആയിട്ടില്ല. വ്യാഴാഴ്‌ച വൈകീട്ട് ആരംഭിച്ച വോട്ടെണ്ണൽ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഫലം വൈകുന്നതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പി.ടി.ഐ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് നവാസ് ശരീഫും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഏറ്റവും വലിയ കക്ഷിയായെന്നും സഖ്യസർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എത്ര സീറ്റ് അദ്ദേഹത്തിന്റെ പാർട്ടി നേടിയെന്ന് വ്യക്തമാക്കിയില്ല.
സൈന്യം ഗൺ പോയിന്‍റില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നാണ് പി.ടി.ഐ നേതാക്കള്‍ ആരോപിച്ചു. എക്‌സിലടക്കം ഇത് സംബന്ധിച്ച നിരവധി വിഡിയോകൾ പ്രചരിക്കുന്നുണ്ട്. ഫലം പ്രഖ്യാപിക്കുന്നത് വൈകുന്നതിനെതിരെ പി.ടി.ഐ പ്രവർത്തകർ പലയിടത്തും പ്രതിഷേധിച്ചു. ജയിലിലുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാര്‍ട്ടി പി.ടി.ഐയുടെ മുന്നേറ്റം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
Summary: PTI-backed independents take lead in Pakistan general election; The final result is delayed
Adjust Story Font
16