Quantcast

നിലപാട്​ കടുപ്പിച്ച്​ ഇസ്രായേലും ഹമാസും; ലക്ഷ്യം നേടുംവരെ യുദ്ധമെന്ന്​ നെതന്യാഹു

24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സേന അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-03 02:05:53.0

Published:

3 Dec 2023 1:57 AM GMT

നിലപാട്​ കടുപ്പിച്ച്​ ഇസ്രായേലും ഹമാസും; ലക്ഷ്യം നേടുംവരെ യുദ്ധമെന്ന്​ നെതന്യാഹു
X

​ഗസ്സസിറ്റി: ഇസ്രായേലും ഹമാസും നിലപാട്​ കടുപ്പിച്ചതോടെ ഖത്തറിന്റെയും ഈജിപ്​തി​ന്റെയും മധ്യസ്​ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി. ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന്​ നെതന്യാഹു അറിയിച്ചു. അവശേഷിച്ച ബന്ദികളെ വിടണമെങ്കിൽ അധിനിവേശം അവസാനിപ്പിക്കണമെന്ന്​ ഹമാസ്. ​ഗസ്സയിൽ ആക്രമണം പുനരാരംഭിച്ച രണ്ടാം ദിവസമായ ഇന്നലെയും നൂറുകണക്കിന്​ ഫലസ്​തീനികൾ കൊല്ലപ്പെട്ടു.

ഇസ്രായേൽതുടരുന്ന കനത്ത വ്യോമാക്രമണത്തിൽ തെക്കൻ ഗസ്സയിൽ മരണം 193 ആയി. 650 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രായേൽ സേന അറിയിച്ചു. ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 കടന്നു. ഖാൻ യൂനുസിൽ നിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കനത്ത ബോംബാക്രമണം.

അതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിൽ തുടർന്ന മധ്യസ്ഥ ചർച്ചയിൽ നിന്ന് ഇസ്രായേലും ഹമാസും ഏറെക്കുറെ പിന്മാറി. മൊസാദ്​ പ്രതിനിധികൾ ഉൾപ്പെടെ ഇസ്രായേൽ സംഘം ദോഹയിൽ നിന്ന്​ മടങ്ങി. ബന്ദികളെ മോചിപ്പിക്കുന്നതുമായി സംബന്ധിച്ച ചർച്ചയിൽ ഹമാസ്​ മുന്നോട്ടു വെച്ച പുതിയ നിബന്ധനകൾ സ്വീകാര്യമല്ലെന്നാണ്​​ ഇസ്രായേൽ വാദം. അതേ സമയം വെടിനിർത്തൽ ചർച്ച പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന്​ ഖത്തറും ഈജിപ്​തും അറിയിച്ചു. ഗസ്സ കുട്ടികൾക്ക് ലോകത്തെ അപകടകരമായ ഇടമായി മാറിയെന്ന് യൂനിസെഫ് പറഞ്ഞു.

TAGS :

Next Story