Quantcast

ഇസ്രായേൽ ഉപരോധം: ഫലസ്തീനിലെ ആദ്യ ഒളിമ്പ്യൻ മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു

ഇസ്രായേൽ തുടരുന്ന യുദ്ധവും ഉപരോധം കാരണം ആശുപത്രികൾ തകർന്നതും മരുന്നുൾപ്പടെയുള്ളവയുടെ ക്ഷാമവും മൂലം ചികിത്സ കിട്ടാതൊയാണ് കായികതാരം മരണത്തിന് കീഴടങ്ങിയത്

MediaOne Logo

Web Desk

  • Published:

    15 Jun 2024 1:41 AM GMT

ഇസ്രായേൽ ഉപരോധം: ഫലസ്തീനിലെ ആദ്യ ഒളിമ്പ്യൻ മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു
X

ഗസ: ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ​മാ​യി ഫ​ല​സ്തീ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ച​രി​ത്രം കു​റി​ച്ച അ​ത്‍ല​റ്റ് മാ​ജി​ദ് അ​ബൂ മ​റാ​ഹീ​ൽ നു​സൈ​റാ​ത്ത് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. ഫലസ്തീനിലെ ആദ്യ ഒളിമ്പ്യനും ഒളിമ്പിക് പതാകവാഹകനുമായിരുന്ന മാ​ജി​ദ് വൃക്കരോഗ ബാധിതനായിരുന്നു.

ഇസ്രായേൽ തുടരുന്ന യുദ്ധവും ഉപരോധം കാരണം ആശുപത്രികൾ തകർന്നതും മരുന്നുൾപ്പടെയുള്ളവയുടെ ക്ഷാമവും മൂലം ചികിത്സ കിട്ടാതൊയാണ് 61 വയസിൽ കായികതാരം മരണത്തിന് കീഴടങ്ങിയത്.

‘ഞങ്ങൾ അവനെ ഈജിപ്തിലേക്ക് മാറ്റാൻ ശ്രമിച്ചു, എന്നാൽ പിന്നീട് റഫ ക്രോസിംഗ് ഇസ്രായേൽ അടച്ചതോടെ അതുമുടങ്ങി. പിന്നാലെ അവൻ്റെ അവസ്ഥ വഷളായെന്നും സഹോദരൻ പറഞ്ഞു. 1996-ൽ അറ്റ്‌ലാൻ്റയിൽ നടന്ന ഒളിമ്പിക്‌സിലാണ് ഫലസ്തീനിനെ പ്രതിനിധീകരിച്ചത്. പതിനായിരം മീറ്റർ ഓട്ട മത്സരത്തിലാണ് പങ്കെടുത്തത്.

TAGS :

Next Story