ഗസ്സയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദിവസവും ചായ കൊടുക്കുന്ന ഫലസ്തീന്‍ ബാലന്‍; യുദ്ധക്കളത്തിലെ സ്നേഹക്കാഴ്ച
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
മെയ്സാര അൽ ഹിന്ദി
ഗസ്സ: ഗസ്സയില്‍ ഇസ്രായേലിന്‍റെ അതിക്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്...കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആകെ താറുമാറായ അവസ്ഥയിലാണ് ഗസ്സ. ഇതിനിടയില്‍ യുദ്ധമുഖത്തെ ക്രൂരതകള്‍ ലോകത്തിനു മുന്നിലെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് അവര്‍ ജോലി ചെയ്യുന്നത്. ജീവന്‍ പണയം വച്ചുകൊണ്ടുള്ള ജോലിക്കിടയില്‍ ഗസ്സയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാവുകയാണ് ഒരു ഫലസ്തീന്‍ ബാലന്‍. ഇവര്‍ക്ക് മുടങ്ങാതെ ചായയും കാപ്പിയും കൊടുക്കുന്നത് പത്തുവയസുകാരനായ മെയ്സാര അൽ ഹിന്ദി.
A 10-year-old Palestinian boy, Maysarah al-Hindi, prepares daily tea and coffee for journalists while they cover the events in Gaza. pic.twitter.com/ZMV1l3hNxY
— Palestine Highlights (@PalHighlight) November 1, 2023
ചായ കെറ്റിലില്‍ വെള്ളം നിറച്ച് ഗ്യാസ് കത്തിച്ച് മെയ്താര തന്നെയാണ് ചായയും കാപ്പിയുമുണ്ടാക്കുന്നത്. തുടര്‍ന്ന് അത് ഡിസ്പോസിബിള്‍ ഗ്ലാസുകളിലാക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുന്നതും മെയ്താര തന്നെ. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Protest in solidarity with people of Gaza outside US consulate in Brazil's Rio#GazaGenocide pic.twitter.com/yXJchW2V1e
— Palestine Highlights (@PalHighlight) November 1, 2023
അതേസമയം ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും പ്രകടനങ്ങള്‍ നടക്കുകയാണ്. ഗസ്സയിലെ ഇസ്രായേൽ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളില്‍ നിരവധി പേരാണ് അണിചേരുന്നത്. ബ്രസീലിലെ റിയോയിലെ യുഎസ് കോൺസുലേറ്റിന് പുറത്ത് ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം നടന്നു. ഗസ്സക്കു വേണ്ടി ജോർദാനികൾ അമ്മാനിൽ റാലി നടത്തി. ഫലസ്തീനികൾ അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയിൽ റാലി സംഘടിപ്പിച്ചു. പോളണ്ടിലും പ്രതിഷേധ സംഗമങ്ങള്‍ നടന്നു. ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീൻ അനുകൂല പ്രകടനക്കാർ ലണ്ടൻ ലിവർപൂൾ സ്ട്രീറ്റ് റെയിൽവെ സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.
Pro-Palestinian demonstrators stage a sit-in protest at London Liverpool Street train station, demanding an immediate ceasefire in Gaza #GazaGenocide pic.twitter.com/GG4fFBGOwj
— Palestine Highlights (@PalHighlight) October 31, 2023
Adjust Story Font
16