Quantcast

ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; ഇന്നലെ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു

റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    18 May 2024 12:51 AM GMT

Gaza war
X

തെല്‍ അവിവ്: വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച്​ ഇസ്രായേൽ. റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്​. റഫയിലേക്ക്​ കൂടുതൽ സൈന്യത്തെ നിയോഗിക്കാനും നീക്കം ആരംഭിച്ചു. ഗസ്സയിൽ ഇന്നലെ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേർ ​കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ 35,303 ആയി.

ജബാലിയ, ബൈത് ഹാനൂൻ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ കനത്ത ബോംബാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ജബാലിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പലരെയും ഇനിയും രക്ഷിക്കാനായില്ല. ബൈത് ഹാനൂനിൽ രൂക്ഷമായ ഷെല്ലാക്രമണവും തുടർന്നു. ഹമാസ്​ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 6 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി ഇസ്രായേൽ. 32 ആഴ്​ചകൾ പിന്നിട്ട ചെറുത്തുനിൽപ്പ്​ ദീർഘകാലം തുടരാൻ ഒരുക്കമാണെന്ന്​ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബു ഉബൈദ അറിയിച്ചു. പത്തു ദിവസത്തിനുള്ളിൽ നൂറിലേറെ സൈനിക വാഹനങ്ങൾ തകർത്തതായും നിരവധി സൈനികരെ വധിച്ചതായും അദ്ദേഹം അറിയിച്ചു.

ഹമാസി​ന്‍റെ സൈനിക സംവിധാനം പൂർണമായും അമർച്ച ചെയ്യും വരെ യുദ്ധം തുടരുമെന്ന്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. യുദ്ധാനന്തര ഗസ്സയെ ചൊല്ലി മന്ത്രിമാർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്​.. ഹമാസിനെ തുരത്തുകയെന്ന ഇസ്രായേൽ യുദ്ധലക്ഷ്യത്തെ പിന്തുണക്കുന്നുണ്ടെങ്കിലും സിവിലിയൻ കുരുതി ഒഴിവാക്കുക പ്രധാനമാണെന്ന്​ പെൻറഗൺ പ്രതികരിച്ചു. യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ ഇസ്രായേലിൽ എത്തും. നെതന്യാഹുവുമായി റഫ ആക്രമണം സംബന്ധിച്ച്​ നാളെ ജെയ്​ക്​ സള്ളിവൻ ചർച്ച നടത്തും. തടഞ്ഞുവെച്ച ആയുധ ഷിപ്​​മെന്‍റ്​ വിട്ടുകൊടുത്തതോടെ ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ഭിന്നത കുറഞ്ഞു​. ഇസ്രായേലിന്​ ആയുധങ്ങൾ വിലക്കരുതെന്നാവശ്യപ്പെട്ട്​ യു.എസ്​ ജനപ്രതിനിധി സഭയിൽ ബില്ല്​ പാസായതും ബൈഡൻ ഭരണകൂടത്തെ പുനരാലോചനക്ക്​ ​പ്രേരിപ്പിച്ചതായാണ്​ റിപ്പോർട്ട്​​. അതേസമയം അമേരിക്ക ഒഴികെയുള്ള ജി 7 കൂട്ടായ്​മ ഉൾപ്പെടെ 13 രാജ്യങ്ങൾ റഫ ആക്രമണത്തിൽ നിന്ന്​ പിൻവാങ്ങാൻ ഇസ്രായേലിനോട്​ കത്തിൽ ആവശ്യപ്പെട്ടു.

ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ വിചാരണക്കിടെ അക്രമത്തെ ന്യായീകരിച്ച് ഇസ്രായേൽ. റഫയിൽ പൂർണതോതിലുള്ള അക്രമവുമായി മുന്നോട്ടുപോവാൻ അവകാശമുണ്ടെന്ന് ഇസ്രായേലി അഭിഭാഷകൻ വാദിച്ചു. ഹമാസിനു വേണ്ടിയാണ്​ കോടതിയിൽ ഹരജി നൽകിയതെന്ന ഇസ്രായേൽ ആരോപണം അടിസ്​ഥാനരഹിതമാണെന്ന്​ ദക്ഷിണാഫ്രിക്ക കോടതിക്ക്​ മുമ്പാകെ വ്യക്​തമാക്കി. മാ​നു​ഷി​ക സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നാ​യി അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​സ്സ തീ​ര​ത്ത് നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക തു​റ​മു​ഖം തു​റ​ന്നു.

32 കോ​ടി ഡോ​ള​ർ ചെ​ല​വി​ലാ​ണ് തു​റ​മു​ഖം നി​ർ​മി​ച്ച​ത്. ഇവിടെ എത്തിച്ച ആ​ദ്യ ലോ​ഡ് സ​ഹാ​യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. ക​ര അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ക​യാ​ണ് സ​ഹാ​യ വി​ത​ര​ണ​ത്തി​നു​ള്ള ചെ​ല​വ് കു​റ​ഞ്ഞ​തും കാ​ര്യ​ക്ഷ​മ​വു​മാ​യ മാർഗമെന്ന്​ യു.എന്നും ഫലസ്​തീൻ കൂട്ടായ്​മകളും ആവശ്യപ്പെട്ടു. ഹിസ്​ബുല്ലയുടെ മിസൈൽ ആക്രമണത്തിൽ വടക്കൻ അതിർത്തിയിൽ സൈനികർ തമ്പടിച്ച കെട്ടിടത്തിന്​ തകർച്ച സംഭവിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

TAGS :

Next Story