Quantcast

നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ രക്തത്തിന് വിലയില്ല: ഫലസ്തീന്‍ നോവലിസ്റ്റ് യുസ്രി അല്‍ ഗൗള്‍

ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 104 ഫലസ്തീനികൾ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-02-29 15:48:29.0

Published:

29 Feb 2024 3:28 PM GMT

Palestinians killed in Israeli attack_Gaza|World
X

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 

ഗസ്സ സിറ്റി: ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തിരുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതികരിച്ച് ഫലസ്തീന്‍ നോവലിസ്റ്റും പ്രഭാഷകനും ഡോക്ടറുമായ യുസ്രി അല്‍ ഗൗള്‍. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ രക്തത്തിന് വിലയില്ലെന്ന് ഗൗള്‍ പറഞ്ഞു.

'ആയിരക്കണക്കിന് ഫലസ്തീനികള്‍ ഭക്ഷണം വാങ്ങുന്നിടത്ത് ഞാന്‍ പോയി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ രക്തസാക്ഷികളുമായാണ് മടങ്ങിയത്. ഇസ്രായേലിയന്‍ ടാങ്കുകളുടെയും സ്‌പൈനറുകളുടെയും ആക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടു. എന്റെ മുന്നില്‍ വെച്ചാണ് ഫലസസ്തീനികള്‍ക്ക് നേരെ അവര്‍ വെടി വെച്ചത്. തലയും കൈമുട്ടുകളും കാല്‍മുട്ടുകളുമാണ് അവര്‍ ലക്ഷ്യമാക്കുന്നത്. യുസ്രി അല്‍ ഗൗള്‍ ചൂണ്ടിക്കാട്ടി.

പട്ടിണി ആയതിനാല്‍ എല്ലാ ദിവസവും ഇസ്രായേല്‍ ടാങ്കുകള്‍ക്ക് സമീപമുള്ള സ്ഥലത്തേക്ക് പോകും. ഞങ്ങളുടെ കുട്ടികള്‍ പട്ടിണിയിലാണ്. രണ്ട് മാസമായി ഞങ്ങള്‍ക്കും ഞങ്ങളുടെ മൃഗങ്ങള്‍ക്കും ഭക്ഷണം ലഭിക്കുന്നില്ലെന്നും ഗൗള്‍ വ്യക്തമാക്കി.

ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 104 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 760- ലേറെ പേര്‍ക്ക് പരിക്കേറ്റു.

അതിനിടെ ഗസ്സയിലെ നുസെറാത്ത്, ബുറൈജ്, ഖാന്‍ യൂനിസ് ക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.

ഇതോടെ, ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കവിഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ ചരിത്രത്തിലെ അഭൂതപൂര്‍വമായ കൂട്ടക്കൊല എന്നാണ് ഇസ്രായേല്‍ ആക്രമണത്തോട് ഹമാസ് പ്രതികരിച്ചത്.

ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് സമ്പൂര്‍ണമായി മാറ്റിപ്പാര്‍പ്പിക്കാനും ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യം ഇല്ലാതാക്കാനുമുള്ള ഇസ്രായേലിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

ഇസ്രായേലിന്റെ ഗസ്സയിലെ വംശീയ ഉന്‍മൂലനം കൂട്ടക്കൊലയും തടയാന്‍ അറബ് ലീഗും യു.എന്‍ രക്ഷാസമിതിയും യോഗം ചേരണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് ഭക്ഷണമെത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഹമാസ് അഭ്യര്‍ത്ഥിച്ചു.

TAGS :

Next Story