തേനീച്ചയെ നശിപ്പിക്കുന്ന 'നിരോധിത' കീടനാശിനിക്ക് ഇംഗ്ലണ്ടില്‍ അനുമതി
തേനീച്ചകളുടെ എണ്ണം കുറക്കാന്‍ കീടനാശിനി മൂലം കഴിഞ്ഞെന്നാണ് അധികൃതരുടെ വിലയിരുത്തല്‍
തേനീച്ചയെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന നിരോധിത കീടനാശിനിക്ക് ഇംഗ്ലണ്ടില്‍ അനുമതി. തയാമെത്താക്ക് എന്ന രാസവസ്തുവിനാണ് അനുമതി നല്‍കിയത്. ഇതില്‍ ഷുഗര്‍ ബീറ്റ്‌സ് എന്ന വിഭാഗത്തില്‍ പെട്ട തേനീച്ചയെ നശിപ്പിക്കുന്ന വൈറസ് അടങ്ങിയിട്ടുണ്ട്.
കീടനാശിനിയില്‍ നിന്നുള്ള മലിനീകരണം നദികളുടെ ആവാസവ്യവസ്ഥയെ പോലും നശിപ്പിക്കുമെന്ന് വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് അനുമതി നല്‍കിയത്. 2018-ല്‍ കീടനാശിനിയുടെ അനന്തര ഫലങ്ങള്‍ മുന്‍കൂട്ടി കണ്ട് യൂറോപ്യന്‍ യൂണിയനിലും യു.കെയിലും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
എന്നാല്‍, ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള മറുപടി.തേനീച്ചകളുടെ എണ്ണം കുറക്കാന്‍ കീടനാശിനി മൂലം കഴിഞ്ഞെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കീടനാശിനി ഉപയോഗം പരിമിതവും നിയന്ത്രണവിധേയവുമായിരിക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസ് പറഞ്ഞു.
ഈ വര്‍ഷമാണ് യെല്ലൊ വൈറസിനെ ചെറുക്കാന്‍ സഹായിക്കുന്ന കീടനാശിനിക്ക് വീണ്ടും അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. തേനീച്ചകള്‍ക്കുള്ള അപകടസാധ്യത കുറക്കുന്നതിന് ഇടക്കാലത്തേക്ക് കര്‍ഷകര്‍ പൂച്ചെടികള്‍ വളര്‍ത്തുന്നത് വിലക്കുമെന്ന് ജോര്‍ജ് യൂസ്റ്റിസ് പറഞ്ഞു.
എന്നാല്‍ കീട നാശിനിക്ക് വീണ്ടും അനുമതി നല്‍കിയതില്‍ രാജ്യത്ത വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. തേനീച്ചകള്‍ ഇല്ലെങ്കില്‍ കൃഷി സമ്പ്രദായം തന്നെ താറുമാറാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. തേനീച്ചയേയും വന്യജീവികളെയും നശിപ്പിക്കുന്ന ഇത്തരം കീടനാശിനികള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് ലജ്ജാകരമാണന്നും തേനീച്ചകളുടെ അസാന്നിധ്യം വരുത്തിയേക്കാവുന്ന ഗുരുതര പ്രശ്നങ്ങള്‍ പഠിക്കുക ശ്രമകരമാണെന്നും ബഗ് ലൈഫ് സി.ഇ.ഒ. മാര്‍ട്ട് ഷാര്‍ഡ്ലോ പ്രതികരിച്ചു.
Adjust Story Font
16