'ഓരോ ഫലസ്തീനിയും ഈ പോരാട്ടത്തിന്റെ ഭാഗമാകണം': ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീനിയൻ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി
''ശത്രുവിനുമേൽ തന്ത്രപരമായ വിജയം നേടുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഈ പോരാട്ടം. ഇത് ഫലസ്തീനിലും ഈ മേഖലയിലും പുതിയ ചരിത്രം സൃഷ്ടിക്കും''
ജറൂസലം: സയണിസ്റ്റ് അധിനിവേശത്തെ തുരത്തണമെന്നാവശ്യപ്പെട്ട് ഫലസ്തീനിലെ മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയായ പി.എഫ്.എൽ.പി(പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ).
സയണിസ്റ്റ് അധിനിവേശത്തെ തുരത്തണം, അതിന് ഓരോ ഫലസ്തീനിയും ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും പി.എഫ്.എൽപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
''ഫലസ്തീനിന്റെയും അൽ അഖ്സയുടെയും ഖുദ്സിന്റെയും വിളിക്കാണ് പോരാളികൾ ഒന്നിച്ചുത്തരം നൽകിയത്. അത് പ്രതിരോധത്തിന്റെയും അറബ് ദേശീയതയുടെയും യശസ്സ് ഉയർത്തിപ്പിടിക്കുന്ന നടപടിയാണ്. ശത്രുവിനുമേൽ തന്ത്രപരമായ വിജയം നേടുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഈ പോരാട്ടം. ഇത് ഫലസ്തീനിലും ഈ മേഖലയിലും പുതിയ ചരിത്രം സൃഷ്ടിക്കും''- പ്രസ്താവന തുടങ്ങുന്നു.
'ഈ പോരാട്ടത്തിൽ ഫലസ്തീൻ ജനതയോടൊപ്പം പങ്കെടുക്കാൻ ആവശ്യപ്പെടുകയാണ്, അവരവർ നിൽക്കുന്നയിടങ്ങളിൽ, നിങ്ങൾക്ക് ലഭ്യമായ ഏതായുധവുമെടുത്ത് ശത്രു സേനയെ നേരിടണം. കുടിയേറ്റക്കാരെ തുരത്തണം. അവരുടെ സഞ്ചാര വഴികൾ അടയ്ക്കണം. അവരുടെ സംവിധാനങ്ങൾ തകർക്കണം.
നമ്മുടെ പ്രതിരോധംകണ്ട് ഭയചകിതരായ സയണിസ്റ്റ് അധിനിവേശകരെ പിന്തുടർന്ന് ആട്ടിയോടിക്കണം. ഫലസ്തീനിലെ ഓരോ മണൽതരിയിൽനിന്നും അവരെ തുടച്ചുനീക്കണം. ഈ വിമോചനപ്പോരാട്ടത്തിൽ അണിചേരാൻ ഫലസ്തീൻ അതോ റിറ്റിയുടെ സായുധ വിഭാഗത്തോടും സായുധരായ മുഴുവനാളുകളോടും പി എഫ് എൽ പി ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു'- പ്രസ്താവനയില്‍ പറയുന്നു.
'ഐതിഹാസികമായ ഒക്ടോബർ യുദ്ധത്തിന്റെ ഓർമക്കാലത്താണ് പുതിയ പോരാട്ടമുഖം തുറക്കുന്നത്. അതിനാൽ ഇത് അറബ് ജനതക്ക് അവരുടെ സ്ഥാനം തിരിച്ചറിയാനും സിയോണിസ്റ്റ് വിരുദ്ധ യുദ്ധത്തിൽ അണിനിരക്കാനുമുള്ള സവിശേഷ സന്ദർഭമാണ്. അവർ, അവരുടെ ദൗത്യം നിർവഹിക്കണം. പോരാട്ട ഭൂമിയിലെ സഖാക്കൾക്കൊപ്പം നിൽക്കണം.'-പ്രസ്താവനയില്‍ പറയുന്നു.
Adjust Story Font
16