ബ്രസീലിൽ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു; 62 മരണം
കസ്കാവൽ വിമാനത്താവളത്തിൽനിന്ന് സാവോ പോളോയിലേക്ക് പോവുകയായിരുന്നു വിമാനം
സാവോപോളോ: ബ്രസീലിൽ ജനവാസ മേഖലയിൽ യാത്രാവിമാനം തകർന്ന് 62 മരണം. സാവോപോളോയ്ക്ക് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടകാരണം വ്യക്തമല്ല.
വിമാനത്തിൽ 58 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബ്രസീലിയൻ എയർലൈനായ വോപാസിന്റെ വിമാനമാണ് തകർന്നുവീണത്.
വളരെ ദുഃഖകരമായ വാർത്തയാണെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ദെ സിൽവ പറഞ്ഞു. തെക്കൻ സംസ്ഥാനമായ പരാനയിലെ കസ്കാവൽ വിമാനത്താവളത്തിൽനിന്ന് സാവോ പോളോയിലേക്ക് പോവുകയായിരുന്നു വിമാനം. സംഭവത്തിന്റെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Next Story
Adjust Story Font
16