ത്രിദിന സന്ദര്‍ശനത്തിനായി മോദി അമേരിക്കയിലെത്തി
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വിളിച്ച ചേർത്ത കോവിഡ് സമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വിളിച്ച ചേർത്ത കോവിഡ് സമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.
വ്യാഴാഴ്ച പുലർച്ചെ 3.30ന്(IST) വാഷിംഗ്ടൺ ഡിസിയിലെ ആൻഡ്രൂസ് എയർബേസിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അമേരിക്കയിലെ ഇന്ത്യാക്കാര്‍ ഇന്ത്യന്‍ പതാക വീശിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സ്വീകരണത്തിന് ഇന്ത്യൻ പ്രവാസികൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
നാളെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിലെ ഭരണതലവന്മാരുമായി ഉഭയ കക്ഷി ചർച്ചകളും നടത്തും. മറ്റന്നാൾ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സാങ്കേതിക സഹായം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. രണ്ടു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നത്.
Adjust Story Font
16