റഷ്യൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തും
17000 ഇന്ത്യക്കാർ ഇതുവരെ യുക്രൈൻ വിട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. ഇന്ത്യക്കാരെ റഷ്യവഴി ഒഴിപ്പിക്കുന്നത് ഇരുവരും തമ്മിൽ ചർച്ച ചെയ്യും. ഇന്ന് രാത്രി ഇരുവരും ചർച്ച നടത്തുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
17000 ഇന്ത്യക്കാർ ഇതുവരെ യുക്രൈൻ വിട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ ആറ് വിമാനങ്ങൾ സർവീസ് നടത്തിയതായും അടുത്ത 24 മണിക്കൂറിനുള്ള 15 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയും പങ്കാളികളാവുമെന്നും ബഗ്ചി വ്യക്തമാക്കി.
അതിനിടെ റഷ്യൻ ആക്രമണം ശക്തമാവുന്നതിനാൽ ഇന്ത്യക്കാർ ഏത്രയും വേഗം ഖാർകീവ് വിടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക സമയം ആറ് മണിക്ക് മുമ്പ് ഇന്ത്യക്കാർ ഖാർകീവ് വിടണമെന്നാണ് നിർദേശം.
Next Story
Adjust Story Font
16