Quantcast

ജാപ്പനീസ് കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്ന മോദി; വൈറലായി വീഡിയോ

ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ മോദിയെ തിങ്കളാഴ്ച ടോക്കിയോയിലെ ഹോട്ടലിൽ ഇന്ത്യൻ പ്രവാസികളും ജാപ്പനീസ് പൗരന്മാരും ചേർന്ന് സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    23 May 2022 3:04 AM GMT

ജാപ്പനീസ് കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്ന മോദി; വൈറലായി വീഡിയോ
X

ജപ്പാന്‍: 'ക്വാഡി'ന്‍റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ മോദിയെ തിങ്കളാഴ്ച ടോക്കിയോയിലെ ഹോട്ടലിൽ ഇന്ത്യൻ പ്രവാസികളും ജാപ്പനീസ് പൗരന്മാരും ചേർന്ന് സ്വീകരിച്ചു. ജാപ്പനീസ് കുട്ടികളോട് ഹിന്ദിയില്‍ സംസാരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വീഡിയോ വൈറലായിട്ടുണ്ട്.

ഒരു കുട്ടി മോദിയോട് ഹിന്ദിയില്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. അത്ഭുതപ്പെട്ട മോദി ''അയ്യോ! നിങ്ങൾ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്? നിങ്ങൾ നന്നായി സംസാരിക്കുന്നുണ്ടല്ലോ'' എന്നാണ് കുട്ടിയോട് ചോദിച്ചത്. പ്രധാനമന്ത്രിയുമായി സംവദിച്ച കുട്ടികൾ അദ്ദേഹത്തിന്‍റെ ഓട്ടോഗ്രാഫ് ലഭിച്ചതിന്‍റെ ആവേശത്തിലായിരുന്നു. "ഭാരത് മാ കാ ഷേർ" (ഇന്ത്യയുടെ സിംഹം) എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് പ്രവാസികള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് 'ക്വാഡി'ന്റെ നേതൃതലയോഗത്തില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലെത്തിയത്. യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന 'ക്വാഡി'ന്റെ നേതൃതലയോഗം തിങ്കളാഴ്ച ടോക്യോയില്‍ ആരംഭിക്കും.23, 24 തീയതികളിലാണ് ഇന്ത്യ, യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ക്വാഡ് യോഗം. ഇതിനിടെ 23 പരിപാടികളില്‍ മോഡി പങ്കെടുക്കും. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ യോഗത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. 36 ജാപ്പനീസ് കമ്പനികളുടെ മേധാവികളെ മോഡി കാണും.

ക്വാഡ് നേതൃതല യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

TAGS :

Next Story