ജി-20 സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്ര മോദി റോമില്‍
രണ്ട് ദിവസത്തെ ഇറ്റലി സന്ദർശനത്തിനിടെ മാർപ്പാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തും.
ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി. രണ്ടു ദിവസമായാണ് സമ്മേളനം. ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുമായും മാർപ്പാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തും.
ഇറ്റലി പ്രധാനമന്ത്രി മാരിയോ ദരാഗിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനവും സമ്മേളനത്തിൽ പ്രധാന ചർച്ചയാവും. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജി-20 സമ്മേളനത്തിൽ സാമ്പത്തിക പുരോഗതിക്ക് വേണ്ടിയുള്ള നിർദേശങ്ങളും പ്രധാനമന്ത്രി പങ്കുവെക്കും.
രണ്ട് ദിവസത്തെ ഇറ്റലി സന്ദർശനത്തിനിടെ മാർപ്പാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തും. 12വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി റോമിലെത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ ഇറ്റലി സന്ദർശനം കൂടിയാണിത്. റോമിൽ നിന്ന് ബ്രിട്ടണിലേക്ക് പോകുന്ന മോദി ഗ്ലാസ് ഗോയിൽ നടക്കുന്ന കോപ്പ് 26 സമ്മേളനത്തിലും പങ്കെടുക്കും.
Adjust Story Font
16