'എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റ്': പ്രധാനമന്ത്രി ഫ്രാന്‍സില്‍
പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
Kylian Mbappe, Narendra Modi
പാരിസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഫുട്ബോൾ താരം കിലിയന്‍ എംബാപ്പെയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണെന്ന് മോദി പറഞ്ഞു. പാരിസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"ഫ്രഞ്ച് ഫുട്ബോളർ കിലിയൻ എംബാപ്പെ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണ്. ഒരുപക്ഷെ ഫ്രാന്‍സിലേക്കാള്‍ കൂടുതൽ എംബാപ്പെ അറിയപ്പെടുന്നത് ഇന്ത്യയിലാണ്"- നരേന്ദ്ര മോദി പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായാണ് നരേന്ദ്ര മോദി ഫ്രാൻസിലെത്തിയത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു- "നരേന്ദ്ര മോദിക്ക് പാരിസിലേക്ക് സ്വാഗതം. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ 25 ആം വാര്‍ഷികം ആഘോഷിക്കുമ്പോൾ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളില്‍ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാം".
പ്രധാനമന്ത്രിക്ക് പ്രവാസികളും ഉജ്വല സ്വീകരണം നൽകി. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നത് ഉള്‍പ്പെടെ ചർച്ചയാകും. സുപ്രധാന കരാറുകളുടെ പ്രഖ്യാപനമുണ്ടായേക്കും. ഫ്രാന്‍സ് ദേശീയ ദിനത്തിൽ നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ഇന്ത്യയുടെ സൈനിക യൂണിറ്റ് ദേശീയ ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഫ്രാന്‍സ് സന്ദര്‍ശനത്തിനു ശേഷം മോദി യു.എ.ഇയിലേക്ക് പോകും.
Summary- French football player Kylian Mbappe is superhit among the youth in India. Mbappe is probably known to more people in India than in France- PM Modi said while addressing the Indian community in Paris
Adjust Story Font
16