ആസ്ട്രേലിയയില്‍ ലോക്ഡൗൺ വിരുദ്ധ പ്രക്ഷോഭം ശക്തം; പൊലീസുമായി ആയിരങ്ങള്‍ തെരുവില്‍ ഏറ്റുമുട്ടി- വീഡിയോ
വാക്സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ആസ്ട്രേലിയൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തം. സിഡ്നി, മെൽബൺ തുടങ്ങിയ നഗരങ്ങളില്‍ ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
മെല്‍ബണ്‍ നഗരത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സമരക്കാർക്കുനേരെ പൊലീസ് പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതായും പലരെയും അറസ്റ്റ് ചെയ്ത് നീക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Melbourne Australia anti-lockdown protests continue another week as police pepper spray the crowd. pic.twitter.com/n2GgTsli0X
— The Great Reset (@GoldIsMoney79) September 18, 2021
സമരക്കാരെ അടിച്ചമർത്താൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നഗരങ്ങളിൽ ചെക്ക് പോയിന്‍റുകളും ബാരിക്കേഡുകളും സ്ഥാപിച്ചാണ് പ്രതിരോധം തീര്‍ക്കുന്നത്. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിർത്തിവച്ചു.
ജൂൺ പകുതിയോടെയായിരുന്നു ആസ്ട്രേലിയയില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് സിഡ്നി, മെൽബണ്‍, തലസ്ഥാന നഗരമായ കാൻബെറ എന്നിവിടങ്ങളിലെല്ലാം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വാക്സിനേഷൻ 70 ശതമാനമെങ്കിലും പൂർത്തിയായാൽ മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യത്ത് 1882 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. 85,000 കോവിഡ് കേസുകളും 1145 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
Melbourne Australia anti-lockdown protests continue another week as police pepper spray the crowd. pic.twitter.com/n2GgTsli0X
— The Great Reset (@GoldIsMoney79) September 18, 2021
Adjust Story Font
16