Quantcast

ട്രംപ് ജനുവരി 20ന് അധികാരമേല്‍ക്കും; പുതിയ കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള നടപടി തുടങ്ങി

തോൽവി അംഗീകരിക്കുന്നുവെന്നും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കമല ഹാരിസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 Nov 2024 7:36 AM GMT

trump cabinet
X

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡോണൾഡ് ട്രംപ് പുതിയ കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആലോചനകൾ തുടങ്ങി. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുക. തോൽവി അംഗീകരിക്കുന്നുവെന്നും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കമല ഹാരിസ് പറഞ്ഞു.

ട്രംപിന്‍റെ വിജയം അംഗീകരിച്ച് വാഷിംഗ്ടണില്‍ കമല അണികളെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പു പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാൻ കമല അണികളോട് ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് ജോ ബൈഡനും ട്രംപിനെ അഭിനന്ദിച്ചു. തന്‍റെ പിൻഗാമിയായി ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച ബൈഡൻ രാജ്യത്തെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെയെന്ന് ആശംസിച്ചു.

ഫ്ലോറിഡയിലെ പാം ബീച്ച് റിസോർട്ടിൽ ട്രംപ് വിവിധ കമ്പനി സിഇഒമാരുമായും തന്‍റെ കാമ്പയിൻ മാനേജരുമായും കൂടിക്കാഴ്ച നടത്തി. ആരാകണം പുതിയ കാബിനറ്റ് അംഗങ്ങൾ എന്നതിലും ട്രംപ് ആലോചന തുടങ്ങി. സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് ആരെയാകും ട്രംപ് നിയോഗിക്കുക എന്ന് കാത്തിരിക്കുകയാണ് ലോകം.

അടുത്ത വർഷം ജനുവരി 20നാണ് ട്രംപ് പ്രസിഡൻ്റായി ഔദ്യോഗികമായി സ്ഥാനമേൽക്കുക. അടുത്ത മാസം 17ന് ഇലക്ടറല്‍ കോളജ് അംഗങ്ങൾ പുതിയ പ്രസിഡന്‍റിനായി വോട്ട് രേഖപ്പെടുത്തും. ജനുവരി 6ന് യുഎസ് കോൺഗ്രസ് ഇലക്ടറൽ കോളേജ് വോട്ടുകൾ എണ്ണി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.

TAGS :

Next Story