Quantcast

അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി രാജ്യം വിട്ടു

നിലവിലെ സാഹചര്യം വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഉടൻ യോഗം ചേരും.

MediaOne Logo

Web Desk

  • Updated:

    2021-08-15 14:05:41.0

Published:

15 Aug 2021 1:59 PM GMT

അഫ്​ഗാൻ പ്രസിഡന്റ് അഷ്റഫ് ​ഗനി രാജ്യം വിട്ടു
X

ആഭ്യന്തര സംഘർഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രസിഡന്റ് അഷ്റഫ് ​ഗനി അഫ്ഗാനിസ്ഥാന്‍ വിട്ടതായി റിപ്പോർട്ട്. അഫ്​ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രസി‍ഡന്റിന് പുറമെ ആഭ്യന്തരമന്ത്രിയും നാടുവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ, അഫ്ഗാൻ ന​ഗരങ്ങൾ കീഴടക്കിയ താലിബാൻ, തലസ്ഥാനമായ കാബൂൾ വളഞ്ഞിരുന്നു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യം വിലയിരുത്താൻ യു.എൻ രക്ഷാ സമിതി ഉടൻ യോഗം ചേർന്നേക്കും.

ബലപ്രയോഗത്തിലൂടെ അഫ്ഗാൻ കീഴടക്കാനില്ലെന്നും സമാധാനപരമായ അധികാര കൈമാറ്റമാണ് ലക്ഷ്യമിടുന്നതെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു.

കാബുളിന്റെ നാലു ഭാ​ഗവും താലിബാൻ വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സമാധാനമപരമായ അധികാര കൈമാറ്റത്തിനായി സർക്കാരുമായി ചർച്ച നടക്കുകയാണെന്ന് താലിബൻ വക്താവ് സബീഹുല്ലാഹ് മുജാഹിദിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


TAGS :

Next Story