പ്രധാനമന്ത്രി അമേരിക്കയിലേക്ക്; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും
2019 സെപ്റ്റംബറിലായിരുന്നു മോദിയുടെ അവസാന അമേരിക്കൻ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതൽ 27 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. 2019 സെപ്റ്റംബറിലായിരുന്നു മോദിയുടെ അവസാന അമേരിക്കൻ സന്ദർശനം. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ തുടർ നിലപാടുകൾ എന്താകുമെന്ന് കാത്തിരിപ്പിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി വെള്ളിയാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച നേതാക്കള്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ ബന്ധവും നിക്ഷേപരംഗത്തെ പരസ്പരം സഹകരണവും കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമായി. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്തു.
Adjust Story Font
16