എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ദേശീയഗാനം ആലപിക്കാതെ നിശബ്ദനായി ഹാരി രാജകുമാരന്‍
ഫിലിപ്പ് രാജകുമാരനോടൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞി അന്ത്യവിശ്രമം കൊള്ളുന്നത്
ലണ്ടന്‍: 70 വര്‍ഷത്തോളം ബ്രിട്ടനെ അടക്കിഭരിച്ച എലിസബത്ത് രാജ്ഞിക്ക് ലോകം വിട ചൊല്ലി. തിങ്കളാഴ്ച നടന്ന സംസ്കാര ചടങ്ങില്‍ നിരവധി ലോകനേതാക്കള്‍ അന്തിമോപാചാരം അര്‍പ്പിക്കാന്‍ ലണ്ടനിലെത്തി. ബ്രിട്ടീഷ് രാജകുടുംബവും ആയിരത്തിലധികം സൈനികരും പൊലീസുകാരം വിലാപയാത്രയെ അനുഗമിച്ചു. ലോകം കണ്ട ഏറ്റവും വലിയ സംസ്കാരച്ചടങ്ങിനാണ് ഇന്നലെ ലണ്ടന്‍ സാക്ഷ്യം വഹിച്ചത്. ഫിലിപ്പ് രാജകുമാരനോടൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞി അന്ത്യവിശ്രമം കൊള്ളുന്നത്.
എന്നാല്‍ സംസ്കാരചടങ്ങിനിടെ എലിസബത്തിന്‍റെ കൊച്ചുമകനും ചാള്‍സ് രാജകുമാരന്‍റെ മകനുമായ ഹാരി രാജകുമാരന്‍ അനാദരവ് കാണിച്ചെന്ന പരാതിയും ഉയര്‍ന്നു. ചടങ്ങിനിടെ 'ഗോഡ് സേവ് ദ ക്യൂന്‍' എന്ന ദേശീയഗാനം മുഴങ്ങുമ്പോള്‍ ഹാരി മൗനം പാലിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മറ്റു കുടുംബാംഗങ്ങളെല്ലാം ദേശീയഗാനം ഏറ്റുപാടുമ്പോള്‍ നിര്‍വികാരനായി നില്‍ക്കുന്ന ഹാരിയെ വീഡിയോയില്‍ കാണാം. പിതാവ് ചാള്‍സ് രാജകുമാരന്‍റെയും രണ്ടാനമ്മ കാമിലയുടെയും പിറകിലായിട്ടായിരുന്നു ഹാരി നിന്നിരുന്നത്. ഹാരിയുടെ ഭാര്യ മേഗന്‍ മെര്‍ക്കലും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. നേരത്തെ സംസ്കാരചടങ്ങില്‍ മേഗന്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകളും ഉയര്‍ന്നിരുന്നു.
രാജ്ഞിയുടെ അന്ത്യയാത്രയിൽ ചാൾസ് രാജകുമാരനും ആൻ രാജകുമാരിയും രാജകുമാരൻമാരായ വില്യമും എഡ്വേർഡുമെല്ലാം പട്ടാളയൂണിഫോമിൽ എത്തിയപ്പോള്‍ ഹാരി രാജകുമാരൻ കറുത്ത സ്യൂട്ടണിഞ്ഞാണ് എത്തിയത്. ചടങ്ങുകളിൽ പങ്കെടുക്കുന്ന കുടുംബാംഗങ്ങളിൽ മിലിട്ടറി റാങ്കുള്ളവർ മാത്രമേ പട്ടാളവേഷം ധരിക്കാവൂ എന്ന് കൊട്ടാരത്തിൽ നിന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.ഹാരി രാജകുമാരൻ ഇപ്പോൾ മിലിട്ടറി റാങ്ക് വഹിക്കുന്നില്ല. മുതിർന്ന രാജകുടുംബാംഗമായ അദ്ദേഹം രണ്ട് വർഷം മുമ്പ് രാജകീയ ചുമതലയിൽ നിന്ന്മെ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ റാങ്ക് തിരിച്ചെടുക്കുകയായിരുന്നു.
എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ മകൻ ചാൾസ് രാജകുമാരനാണ് രാജാവാകുന്നത്. രാജ്ഞിയുടെ മരണത്തോടെ ബ്രിടനിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. ഭരണഘടനാ ഭേദഗതിക്ക് ശേഷം ബ്രിട്ടന്‍റെ ദേശീയ ഗാനത്തിന്‍റെ വരികൾ മാറ്റും. ദേശീയഗാനം 'ഗോഡ് സേവ് ദ ക്വീൻ' എന്നതിൽ നിന്ന് 'ഗോഡ് സേവ് ദ കിംഗ്' എന്നാക്കി മാറ്റും. സ്ത്രീകൾക്ക് ഉപയോഗിക്കുന്ന പദങ്ങൾ പുരുഷ പദങ്ങളാവും. ബാക്കി വരികൾ അതേപടി നിലനിൽക്കും.
യുണൈറ്റഡ് കിംഗ്ഡത്തിന്‍റെ ദേശീയ ഗാനമാണ് 'ഗോഡ് സേവ് ദ കിംഗ്'. ഇത് 1745-ൽ എഴുതപ്പെട്ടതാണെന്നും 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇത് യുകെ ദേശീയ ഗാനമായി അറിയപ്പെട്ടുവെന്നും രാജകുടുംബത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. ജോർജ് ആറാമൻ രാജാവിന്‍റെ ബഹുമാനാർത്ഥം 'ഗോഡ് സേവ് ദ കിംഗ്' എന്ന ഗാനമായിരുന്നു അത്. 1952-ൽ രാജ്ഞി സിംഹാസനം ഏറ്റെടുത്തു, അതിനുശേഷം ഗോഡ് സേവ് ദ ക്വീൻ എന്നായി മാറി. അത് ഇനി വീണ്ടും മാറും.
Adjust Story Font
16