Quantcast

ഇത് മുത്തശ്ശിയുടെ ബർത്ത് ഡേ ഗിഫ്റ്റ്; ചെറുമകനായി ഒരുക്കിവെച്ചത് 335 കോടിരൂപ

ഒരു ട്രസ്റ്റ് രൂപീകരിച്ചാണ് ചെറുമക്കൾക്ക് വേണ്ടി മുത്തശ്ശി പണം നിക്ഷേപിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-09-10 03:54:16.0

Published:

10 Sep 2024 3:52 AM GMT

ഇത് മുത്തശ്ശിയുടെ ബർത്ത് ഡേ ഗിഫ്റ്റ്; ചെറുമകനായി ഒരുക്കിവെച്ചത് 335 കോടിരൂപ
X

ലണ്ടൻ: പിറന്നാൾ സമ്മാനങ്ങൾ ലഭിക്കുന്നതും കൊടുക്കുന്നതും എല്ലാവർക്കും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്. സർപ്രൈസ് ഗിഫ്റ്റുകളും വിരുന്നുമൊരുക്കി പ്രിയപ്പെട്ടവരെ ഞെട്ടിക്കാറുമുണ്ട്. എന്നാൽ ഒരു മുത്തശ്ശി തന്റെ ​​ചെറുമക്കളുടെ 40-ാം പിറന്നാളിനൊരുക്കിവെച്ച ബർത്ത്ഡേ ഗിഫ്റ്റിനെ പറ്റിയുള്ള വാർത്ത വൈറലായിരിക്കുകയാണ്. 335 കോടി രൂപയാണ് 40 -ാം പിറന്നാൾ ദിനത്തിൽ ചെറുമകന് സമ്മാനമായി ഒരുക്കിവെച്ചിരുന്നത്. കണ്ണുതള്ളിക്കുന്ന ഈ ഗിഫ്റ്റ് നൽകണമെങ്കിൽ മുത്തശ്ശി ചില്ലറക്കാരിയല്ലെന്ന് ഉറപ്പാണ്. ​

ചെറുമകൻ ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ആ മുത്തശ്ശി അന്തരിച്ച അമ്മ എലിസബത്ത് രാജ്ഞിയുമാണ്. ​​ചെറുമക്കളുടെ സാമ്പത്തിക ഭദ്രത ഭാവിയിൽ കൂടുതൽ ശക്തമാക്കാനായി 1994 ൽ മുത്തശ്ശി നടത്തിയ കണക്ക് കൂട്ടലുകളാണ് ഹാരിക്ക് കോളടിച്ചത്. 94-ാം വയസിലാണ് എലിസബത്ത് രാജ്ഞി ​ചെറുമക്കളായ വില്യം, ഹാരി എന്നിവർക്കായി 40.4 മില്യൺ ഡോളർ നീക്കിവെച്ചത്. എന്നാൽ അത് ചെറുമക്കളുടെ കൈകളിലേക്ക് എത്തുന്നതിന് ഒരു കാലക്രമവും അമ്മ രാജ്ഞി നിശ്ചയിച്ചുവെച്ചിരുന്നു. ഇരുവർക്കും 21 വയസ് തികയുമ്പോൾ ആദ്യ ഘഡു നൽകണം. രണ്ടാം ഘട്ടം നൽകേണ്ടത് 40-ാം ജന്മദിനത്തിലുമാകണമെന്നായിരുന്നു ആ വ്യവസ്ഥ. ​ഈ മാസം 15 ന് ഹാരി കാത്തിരുന്ന 40-ാം പിറന്നാളിലേക്ക് കാലെടുത്ത് വെക്കുകയാണ്. ഒപ്പം ​ മുത്തശ്ശി നിക്ഷേപിച്ചിട്ട് പോയ ‘നിധി’ കൈകളിലേക്കുമെത്തും.

ഒരു ട്രസ്റ്റ് ഫണ്ട് രൂപീകരിച്ചാണ് എലിസബത്ത് കൊച്ചുമക്കൾക്ക് വേണ്ടി പണം നിക്ഷേപിച്ചത്. 2002-ൽ 101-ാം വയസ്സിലാണ് രാജ്ഞി അന്തരിച്ചത്. മരണ സമയത്തുണ്ടായിരുന്ന രാജ്ഞിയുടെ മുഴുവൻ ആസ്തിയും എലിസബത്ത് രാജ്ഞി 2 ന് വിട്ടുകൊടുത്തുവെന്നാണ് ​അന്ന് ബക്കിംങ്ഹാം കൊട്ടാരം പുറത്തിറക്കിയ ​പ്രസ്താവനയിൽ പറഞ്ഞത്. അതിനൊപ്പം രാജ്ഞിയുടെ പെയിന്റിങ്ങുകളും കലാസൃഷ്ടികളും രാജകീയ ശേഖരത്തിലേക്കാണ് രാജ്ഞി നൽകിയത്.

TAGS :

Next Story