Quantcast

വിവാദങ്ങള്‍ക്കിടെ ഹാരി രാജകുമാരന്‍റെ ആത്മകഥ വിപണിയില്‍

ബ്രിട്ടീഷ് രാജകുടുംബത്തിന് കൂടുതല്‍ നാണക്കേടുണ്ടാക്കിയാണ് പുസ്തകം വിപണിയിലെത്തിയത്

MediaOne Logo

Web Desk

  • Published:

    10 Jan 2023 5:33 AM GMT

വിവാദങ്ങള്‍ക്കിടെ ഹാരി രാജകുമാരന്‍റെ ആത്മകഥ വിപണിയില്‍
X

ഹാരി രാജകുമാരന്‍റെ ആത്മകഥയായ സ്പെയര്‍

ലണ്ടന്‍: മാസങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ഹാരി രാജകുമാരന്‍റെ ആത്മകഥ 'സ്പെയര്‍' യുകെയില്‍ വില്‍പനക്കെത്തി. ബ്രിട്ടീഷ് രാജകുടുംബത്തിന് കൂടുതല്‍ നാണക്കേടുണ്ടാക്കിയാണ് പുസ്തകം വിപണിയിലെത്തിയത്.

ഹാരിയുടെ മാതാവ് അന്തരിച്ച ഡയാന രാജകുമാരിയെക്കുറിച്ച് പത്രപ്രവര്‍ത്തകനായ ആന്‍ഡ്രൂ മോര്‍ട്ടണ്‍ 1992ല്‍ എഴുതിയ 'ഡയാന: ഹെർ ട്രൂ സ്റ്റോറി' എന്ന പുസ്തകത്തിന്‍റെ റിലീസിനു ശേഷം ഒരു ബുക്കിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് സ്പെയറിനു ലഭിച്ചത്. പുസ്തകത്തിനായി അര്‍ധരാത്രി ചില യുകെ സ്റ്റോറുകള്‍ തുറന്നു. 16 ഭാഷകളില്‍ ഓഡിയോ ബുക്കായി വിപണിയിലെത്തുന്ന ബുക്കിന്‍റെ സ്പെയിന്‍ പതിപ്പ് നേരത്തെ ചോരുകയും പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിവാദമായതോടെ സ്പെയിന്‍ പതിപ്പ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

പിതാവ് ചാള്‍സ് രാജകുമാരനെക്കുറിച്ചും മാതാവ് ഡയാന,സഹോദരന്‍ വില്യം എന്നിവരെക്കുറിച്ച് സ്പെയറില്‍ ഹാരി പറയുന്നുണ്ട്. കുട്ടിക്കാലത്ത് നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ചും പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഭാര്യമേഗനെക്കുറിച്ച് തര്‍ക്കിച്ചപ്പോള്‍ വില്യം തന്നെ ശാരീരികമായി ആക്രമിച്ചെന്ന വെളിപ്പെടുത്തലുകളൊക്കം വിവാദത്തിന് കാരണമായി. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ സൈനിക സേവനത്തിനിടെ 25 പേരെ കൊലപ്പെടുത്തിയ അവകാശവാദവും സ്പെയറിലുണ്ട്.

TAGS :

Next Story