ആഫ്രിക്കയിലെ ജനസംഖ്യ വർധനവ് വന്യജീവികളെ ബാധിക്കുന്നുവെന്ന് വില്യം രാജകുമാരൻ; പോയി പണി നോക്കാൻ സോഷ്യൽ മീഡിയ
ആഫ്രിക്കയിലെ വന്യജീവി വ്യവസ്ഥയെ നശിപ്പിച്ചത് 20ാം നൂറ്റാണ്ടിന്റെ ആദ്യത്തിലെത്തിയ യൂറോപ്യൻ വേട്ടക്കാരാണെന്ന് ചിലർ വിമർശിച്ചു
ആഫ്രിക്കയിലെ ജനസംഖ്യ വർധനവ് വന്യജീവികളെ ബാധിക്കുന്നുവെന്ന വിമർശനവുമായി വില്യം രാജകുമാരൻ. എന്നാൽ രാജകുമാരനോട് പോയി പണി നോക്കാൻ ആവശ്യപ്പെട്ടും ജനസംഖ്യ കണക്കുകൾ പങ്കുവെച്ചും സാമൂഹിക മാധ്യമ ഉപഭോക്താക്കൾ രംഗത്ത്. ലണ്ടനിൽ നടന്ന ടസ്‌ക് കൺസർവേഷൻ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേയാണ് യുകെ രാജകുമാരൻ വില്യംസ് വിവാദ അഭിപ്രായ പ്രകടനം നടത്തിയത്. മനുഷ്യരുടെ സംഖ്യ വർധിക്കുന്നതിനാൽ ഉപഭൂഖണ്ഡത്തിലെ വന്യജീവിതവും വന്യജീവികളും സമ്മർദ്ദം അനുഭവിക്കുന്നുവെന്നും ഇത് ലോകത്തുള്ള പ്രകൃതി സംരക്ഷകർ നേരിടുന്ന വെല്ലുവിളിയാണെന്നുമായിരുന്നു വില്യം പറഞ്ഞത്. 2017 ലും സമാനമായ അഭിപ്രായം അദ്ദേഹം പറഞ്ഞിരുന്നു. 2050 ഓടെ ആഫ്രിക്കയിലെ ജനസംഖ്യ 2.5 മില്യൺ ആകുമെന്നും ലോകജനസംഖ്യയുടെ നാലിലൊന്നും ഭൂഖണ്ഡത്തിലാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
Asia population density: 100 per square kilometre
— Nadine Batchelor-Hunt (@nadinebh_) November 24, 2021
Europe population density: 72.9 per square kilometre
Africa population density: 36.4 per square kilometre
Prince William, with two kids and another on the way: it is clear Africa are having too many children here https://t.co/zuaNq8zGFe
എന്നാൽ, ആഫ്രിക്കയിലെ നിലവിലെ ജനസംഖ്യ യൂറോപ്പിനേക്കാളും ഏഷ്യയേക്കാളും കുറവാണെന്നാണ് മാധ്യമപ്രവർത്തക നാദിനെ ബച്ചലർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജനസാന്ദ്രത സ്‌ക്വയർ കിലോമീറ്ററിൽ ഏഷ്യയിൽ 100, യൂറോപ്പിൽ 72.9, ആഫ്രിക്കയിൽ 36.4 എന്നിങ്ങനെയാണെന്നും അവരുടെ ട്വീറ്റിൽ പറയുന്നു. ആഫ്രിക്കയിലെ വന്യജീവി വ്യവസ്ഥയെ നശിപ്പിച്ചത് 20ാം നൂറ്റാണ്ടിന്റെ ആദ്യത്തിലെത്തിയ യൂറോപ്യൻ വേട്ടക്കാരാണെന്ന് ചിലർ വിമർശിച്ചു. ആഫ്രിക്കൻ നിവാസികളെ വിമർശിക്കുന്ന പ്രദേശത്തിന്റെ ചരിത്രം തെറ്റിദ്ധരിച്ചത് കൊണ്ടാണെന്ന് ഒരാൾ ട്വിറ്ററിൽ വിമർശിച്ചു.
It would be helpful if Prince William paid attention in history. By far the greatest losses of wildlife in Africa occurred in the early 1900s when Europeans arrived with guns and hunted across the continent. To blame African civilians is to totally misunderstand African history.
— Adam Armstrong (@disinfo_adam) November 24, 2021
Mr. William has no moral authority to say anything about Africa or about Africans and their lives. He should spend his time reading good history books and raising his many children and spending time with his very huge family spread out across the world. His opinion is sewage🚮.
— Dr. John Njenga Karugia PhD. (@johnnjenga) November 24, 2021
. https://t.co/ZdxVXMz5BD
ആഫ്രിക്കയെ കുറിച്ച് പറയാൻ വില്യമിന് ഒരവകാശവുമില്ലെന്ന് മറ്റൊരാൾ പറഞ്ഞു. ജനസംഖ്യ വർധനവ് ലോക വനജീവതത്തെ ബാധിക്കുന്നുണ്ടെന്നും എന്നാൽ സമ്പന്ന ദേശങ്ങളായ യുകെയിലും യൂറോപ്പിലും കന്നുകാലികൾക്ക് തീറ്റ നൽകാനടക്കം ആവാസ വ്യവസ്ഥകൾ വെട്ടിത്തെളിക്കപ്പെടുന്നുണ്ടെന്നും മാധ്യമപ്രവർത്തകൻ റോബിൻ മൈനാർഡ് പറഞ്ഞു.
Adjust Story Font
16