Quantcast

'ഇനിയും കോവിഡ് നിയന്ത്രണങ്ങളുമായി ജീവിക്കാൻ കഴിയില്ല';നെതർലൻഡ്‌സിലും ബെൽജിയത്തിലും ജനങ്ങളുടെ പ്രതിഷേധം

അൽക്മാറിലും അൽമെലോയിലും ഫുട്ബാൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ നിയന്ത്രണങ്ങൾ തകർത്ത് അകത്തു പ്രവേശിച്ചതു പ്രശ്‌നങ്ങൾ സൃഷ്ടിച്ചു

MediaOne Logo

Web Desk

  • Published:

    22 Nov 2021 2:58 PM GMT

ഇനിയും കോവിഡ് നിയന്ത്രണങ്ങളുമായി ജീവിക്കാൻ കഴിയില്ല;നെതർലൻഡ്‌സിലും ബെൽജിയത്തിലും ജനങ്ങളുടെ പ്രതിഷേധം
X

കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്‌സിലും ബെൽജിയത്തിലും ജനങ്ങളുടെ പ്രതിഷേധം. നെതർലൻഡ്‌സിൽ മുപ്പതിലേറെപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹേഗിൽ യുവസംഘങ്ങൾ നടത്തിയ പ്രതിഷേധപ്രകടനങ്ങൾക്കിടെ തെരുവിൽ തീപിടിത്തമുണ്ടായി. അൽക്മാറിലും അൽമെലോയിലും ഫുട്ബാൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ നിയന്ത്രണങ്ങൾ തകർത്ത് അകത്തു പ്രവേശിച്ചതു പ്രശ്‌നങ്ങൾ സൃഷ്ടിച്ചു.

ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ഇന്നലെ ആയിരക്കണക്കിനാളുകൾ കോവിഡ് നിയന്ത്രണത്തിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങി. വാക്‌സീൻ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.

ഓസ്ട്രിയയിൽ ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിനു പ്രതിഷേധക്കാർ വിയന്നയിലെ തെരുവുകളിലിറങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ക്രൊയേഷ്യ, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങളുണ്ടായി.


Protests in the Netherlands and Belgium against covid restrictions. Police have arrested more than 30 people in the Netherlands. The street was set on fire during protests by youth groups in The Hague.

TAGS :

Next Story