Quantcast

"റഷ്യക്ക് താലിബാനുമായി ചേർന്ന് പ്രവർത്തിക്കണം" : പുടിൻ

ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ

MediaOne Logo

Web Desk

  • Updated:

    2021-09-17 13:04:42.0

Published:

17 Sep 2021 12:41 PM GMT

റഷ്യക്ക് താലിബാനുമായി ചേർന്ന്  പ്രവർത്തിക്കണം  : പുടിൻ
X

അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരുമായി ചേർന്ന് റഷ്യക്ക് ചേർന്ന് പ്രവർത്തിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ചൈനയും റഷ്യയും നേതൃത്വം നൽകുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ എന്ന സുരക്ഷയുമായി ബന്ധപ്പെട്ട ഏജൻസിയുടെ ഇന്ന് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷൻബെയിൽ നടക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് പുട്ടിൻ പങ്കെടുത്തത്. അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ സമ്മേളനത്തെ പിന്തുണച്ച രാജ്യമാണെന്ന് റഷ്യയെന്ന് പറഞ്ഞ പുടിൻ അഫ്ഗാന്റെ ആസ്തികൾ മരവിപ്പിച്ച നടപടികൾ പിൻവലിക്കുന്ന കാര്യം ലോക രാഷ്ട്രങ്ങൾ പരിഗണിക്കണമെന്നും പറഞ്ഞു.

20 വർഷം നീണ്ടുനിന്ന അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം നേടിയത് വട്ടപ്പൂജ്യമാണെന്നും അവരുടെ മൂല്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചത് പൂർണ പരാജയമാണെന്നും പുടിൻ നേരത്തെ പറഞ്ഞിരുന്നു. നാട്ടുകാരെ സംസ്‌കരിക്കാനെന്ന പേരിൽ തങ്ങളുടെ മാനദണ്ഡങ്ങളും മൂല്യങ്ങളും അടിച്ചേൽപ്പിക്കാനാണ് നീണ്ട 20 വർഷം അമേരിക്ക ശ്രമിച്ചുകൊണ്ടിരുന്നത്.

പുറത്ത് നിന്ന് ഒന്നും നടപ്പാക്കാൻ കഴിയില്ലെന്നതിനാൽ ഇവരുടെ ശ്രമങ്ങൾ പൂർണ പരാജയമായി. പടിഞ്ഞാറൻ രാജ്യങ്ങൾ ഇതര രാഷ്ട്രങ്ങളുടെ മേൽ നടപ്പാക്കുന്ന നയങ്ങളുടെ സ്ഥിരം വിമർശകനായ പുടിൻ അമേരിക്കയുടെ അഫ്ഗാൻ നയങ്ങളെ കുറ്റപ്പെടുത്തിയിരുന്നു.




TAGS :

Next Story