Quantcast

ദോഹയി​ലെ ഹമാസ്​ ഓഫീസ്​ പൂട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതം; ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ല: ഖത്തർ

അവകാശങ്ങൾ ഉറപ്പാക്കും വരെ ഫലസ്തീൻ ജനതക്കുള്ള ശക്തമായ പിന്തുണ തുടരുമെന്നും ഖത്തർ

MediaOne Logo

Web Desk

  • Updated:

    2024-11-10 03:07:15.0

Published:

10 Nov 2024 1:11 AM GMT

Qatar Flag
X

ഗസ്സ സിറ്റി: വെടിനിർത്തൽ ചർച്ചകളിൽ നിന്ന്​ പിൻവാങ്ങിയെന്ന റിപ്പോർട്ടുകൾ​ തള്ളി ഖത്തർ. ദോഹയി​ലെ ഹമാസ്​ ഓഫീസ്​ അടച്ചുപൂട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും ഖത്തർ വ്യക്തമാക്കി. അതിനിടെ ഗസ്സയിലേക്ക്​ കൂടുതൽ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ആയുധ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന്​ ഇസ്രായേലിന്​ അമേരിക്ക മുന്നറിയിപ്പ്​ നല്‍കി.

ഗസ്സയിലെ യുദ്ധവിരാമം മുൻനിർത്തിയുള്ള മധ്യസ്ഥ ചർച്ചകളിൽ നിന്ന്​ പിൻവാങ്ങാൻ തീരുമാനിച്ചതായ റിപ്പോർട്ടുകളാണ് ഖത്തര്‍ തള്ളിയത്. തൽക്കാലം ചർച്ച നിർത്തി വെക്കുക മാത്രമാണുണ്ടായത്​. യുദ്ധം അവസാനിപ്പിക്കാൻ ഗൗരവപൂർണമായ ഇടപെടലുകൾ ഉണ്ടായാൽ ചർച്ച പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന്​ ഇരുപക്ഷത്തെയും അറിയിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹമാസിന്‍റെ ഓഫീസ്​ ദോഹയിൽ അടച്ചുപൂട്ടുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുപക്ഷവുമായും ആശയവിനിമയത്തിനുള്ള കേന്ദ്രം എന്ന നിലക്കാണ്​ ഓഫീസ്​ പ്രവർത്തനം. അവകാശങ്ങൾ ഉറപ്പാക്കും വരെ ഫലസ്തീൻ ജനതക്കുള്ള ശക്തമായ പിന്തുണ തുടരുമെന്നും ഖത്തർ പ്രഖ്യാപിച്ചു.

അതിനിടെ, വടക്കൻ ഗസ്സക്ക്​ സഹായം ലഭ്യമാക്കിയില്ലെങ്കിൽ ആയുധവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന്​ അമേരിക്ക ഇസ്രായേലിന്​ മുന്നറിയിപ്പ്​ നൽകിയതായി യുഎസ്​ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുമാസത്തിനകം വടക്കൻ ഗസ്സയിലെ ഉപരോധം പിൻവലിച്ച്​ സഹായം ഉറപ്പാക്കണമെന്ന്​ ബൈഡൻ ഭരണകൂടം നേരെത്ത നിർദേശിച്ചിരുന്നു. ഒ​രു മാ​സ​മാ​യി ഇ​സ്രാ​യേ​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന വടക്കൻ ഗ​സ്സ, കൊടും പ​ട്ടി​ണി​യി​​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാണ് വി​ദ​ഗ്ധ​ർ വിലയിരുത്തുന്നത്.

വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​ഗോ​ള ഭക്ഷ്യ സു​ര​ക്ഷ വി​ദ​ഗ്ധ​രാ​യ ഫാ​മി​ൻ റി​വ്യൂ ക​മ്മി​റ്റി​ മുന്നറിയിപ്പ്​ നൽകി​. ഗ​സ്സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നുള്ള നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് യുഎ​സ് നിയുക്ത പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് ​മ​ഹ്മൂ​ദ് അ​ബ്ബാ​സിന്​ ഉറപ്പു നൽകി. അതേസമയം ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം രൂക്ഷമാകുകയാണ്. ഗസ്സയിൽ 44ഉം ലബനാനിൽ 18ഉം പേരാണ്​ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടത്​.

TAGS :

Next Story