Quantcast

ഇസ്രായേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ

അൽശിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    2023-11-19 14:57:27.0

Published:

19 Nov 2023 1:00 PM GMT

ഇസ്രായേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ
X

ഗസ്സ സിറ്റി: ഇസ്രായേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് വാഷിങ്ടൺ പോസ്റ്റും റിപോർട്ട് ചെയ്തു. ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലേക്ക് മാറ്റി.

അഞ്ചുദിവസത്തെ വെടിനിർത്തലിന് പകരമായി 70ഓളം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഹമാസ്-ഇസ്രായേൽ കരാർ ചർച്ചൾ അന്തിമഘട്ടത്തിലാണെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയിൽ സി.ഐ.എയുടെ നേതൃത്വത്തിൽ ഇതിനായി ആറ് പേജുള്ള രേഖാമൂലമുള്ള കരാർ തയ്യാറാണെന്നും റിപോർട്ടുണ്ട്.

ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും ചർച്ചകളിൽ ശുഭപ്രതീക്ഷ പങ്കുവെച്ചു. ചർച്ചകളിൽ ഇനി അവശേഷിക്കുന്ന വെല്ലുവിളികൾ വളരെ ചെറുതാണെന്നും കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ഇസ്രായേലും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, ഇസ്രായേൽ ഭീഷണിയെ തുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള 120 രോഗികൾ ഇപ്പോഴും അൽശിഫ ആശുപത്രിയിലുണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story