Quantcast

എലിസബത്ത് രാജ്ഞിക്ക് വിട നൽകി ബ്രിട്ടൻ; അന്ത്യവിശ്രമം ഫിലിപ്പ് രാജകുമാരനൊപ്പം

അന്തിമോപചാരം അർപ്പിക്കാനെത്തിയത് രാഷ്ട്രപതി ദ്രൗപതി മുർമു അടക്കം ആയിരത്തോളം ലോകനേതാക്കൾ

MediaOne Logo

Web Desk

  • Updated:

    2022-09-20 02:11:44.0

Published:

20 Sep 2022 12:53 AM GMT

എലിസബത്ത് രാജ്ഞിക്ക് വിട നൽകി ബ്രിട്ടൻ; അന്ത്യവിശ്രമം ഫിലിപ്പ് രാജകുമാരനൊപ്പം
X

ലണ്ടൻ:എലിസബത്ത് രാജ്ഞിയ്ക്ക് വിട നൽകി ബ്രിട്ടൺ. പത്ത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൺ വിടനൽകിയത്. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ രാജ്ഞി അന്ത്യവിശ്രമംകൊള്ളും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു അടക്കം ആയിരത്തോളം ലോകനേതാക്കളാണ് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തിയത്.

ഇതേ ചാപ്പലിലാണ് രാജ്ഞിയുടെ മാതാപിതാക്കളും സഹോദരിയും അന്ത്യവിശ്രമംകൊള്ളുന്നത്. രാജ്ഞിയുടെ അന്ത്യാഭിലാഷപ്രകാരം പൈപ്പറിൽ വിലാപഗാനം ആലപിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്.ആദ്യഘട്ട സംസ്‌കാര ചടങ്ങുകൾക്കായി വിലാപയാത്ര വെസ്റ്റ്മിൻസ്റ്റർആബിയിൽ പ്രവേശിച്ചപ്പോൾ എലിസബത്ത് ടവറിലെ ബിഗ് ബെൽ രാഞ്ജിയുടെ ജീവിതത്തിന്റെ ഓരോ വർഷവും അടയാളപ്പെടുത്താൻ ഓരോ മിനുട്ടിലും 96 തവണ മുഴങ്ങി.

ശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നിന്ന് വെല്ലിംഗ്ടൺ ആർച്ചിലേക്ക് മൃതദേഹം കൊണ്ടുപോയി.റോഡിന്റെ ഇരുവശത്തും രാജ്ഞിയെ അവസാന നോക്കു കാണാൻ ലക്ഷങ്ങളാണ് ഒത്തുകൂടിയത്. ശേഷം സെന്റ് ജോർജ്ജ് ചാപ്പലിൽ രണ്ടാംഘട്ട സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. തൊട്ടടുത്ത കുടുംബാഗങ്ങൾക്കുള്ള അന്തിമശൂശ്രൂശകൾക്ക് ശേഷം ഇന്ത്യൻ സമയം അർധരാത്രി 12മണിക്ക് കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിൽ രാജ്ഞിയെ അടക്കംചെയ്തു.

ഈ അടുത്തകാലത്ത് ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ശവസംസ്‌കാരചടങ്ങുകൾക്കാണ് ലണ്ടൻ സാക്ഷ്യംവഹിച്ചത്. 1600 സൈനികരാണ് മൃതദേഹപേടകത്തിന് അകമ്പടിയേന്തിയത്. സുരക്ഷക്കായി 10,000 പൊലീസുകാരുമുണ്ടായിരുന്നു. രാജകുടുംബാഗങ്ങളും വിലാപയാത്രയെ അനുഗമിച്ചു. ചടങ്ങ് ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്.ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻതുടങ്ങി ആയിരത്തോറം ലോകനേതാക്കൾ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചു.

TAGS :

Next Story