എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയിൽ ആശങ്ക
രാജ്യത്തിനു മുഴുവൻ ആശങ്കയുണ്ടാക്കുന്നതാണ് വാർത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് റിപ്പോർട്ടുകൾ. രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബക്കിങ്ങാം കൊട്ടാര വൃത്തങ്ങൾ അറിയിക്കുന്നു. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടർമാർ ആശങ്കാകുലരാണെന്നും മെഡിക്കൽ മേൽനോട്ടത്തിൽ തുടരാൻ ശുപാർശ ചെയ്തതായും കൊട്ടാരം അറിയിച്ചു.
ഇതോടെ രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗൺസിൽ മാറ്റിവച്ചു. രാജ്യത്തിനു മുഴുവൻ ആശങ്കയുണ്ടാക്കുന്നതാണ് വാർത്തയെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ് അറിയിച്ചു. 'ഈ ഉച്ചഭക്ഷണ സമയത്ത് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള വാർത്തയിൽ രാജ്യം മുഴുവൻ ആശങ്കാകുലരാണ്, താനും രാജ്യവും രാജ്ഞിയെക്കുറിച്ചാണ് ചിന്തിക്കുന്നത് ,' ട്രസ് ട്വീറ്റ് ചെയ്തു.
ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജകുമാരൻ ബാൽമോറലിലേക്ക് യാത്ര തിരിച്ചു. 96കാരിയായ രാജ്ഞിക്ക് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്നു. നടക്കാനും നിൽക്കാനും ബുദ്ധിമുട്ടുണ്ട്.
Adjust Story Font
16