Quantcast

റഫയിൽ സംഭവിക്കാൻ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം; മുന്നറിയിപ്പുമായി യു.എൻ

മൃതദേഹങ്ങൾ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക്​ നീക്കാനോ യാതൊരു സംവിധാനവുമില്ല

MediaOne Logo

Web Desk

  • Published:

    12 May 2024 12:56 AM GMT

rafah border attack
X

ദുബൈ: ഏറ്റവും വലിയ മാനുഷിക ദുരന്തമാകും റഫയിൽ സംഭവിക്കാൻ പോകുന്നതെന്ന്​ യു.എന്നിന്റെ മുന്നറിയിപ്പ്. റഫയിൽ സൈനിക നടപടി വിപുലീകരിക്കാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു പിന്നാലെ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ശക്​തമാക്കിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം.

കൂടുതൽ ജനങ്ങളോട്​ ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടു. തെക്കൻ, വടക്കൻ ഗസ്സകളിൽ കരയാക്രമണം വ്യാപകമായി. റഫയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ​ വ്യോമ, കരയാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.

മൃതദേഹങ്ങൾ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക്​ നീക്കാനോ യാതൊരു സംവിധാനവുമില്ലെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി മാത്രം മുപ്പതിലേറെ പേർ കൊല്ലപ്പെട്ടതായാണ്​ വിവരം.

റഫയിൽ നിന്ന്​ പിൻമാറുകയാണെങ്കിൽ ഹമാസ്​ പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നൽകാമെന്ന്​ അമേരിക്ക ഇസ്രായേലിന്​ ഉറപ്പു നൽകിയതായി ഉ​ദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ 'വാഷിങ്​ടൺ പോസ്​റ്റ്​' റിപ്പോർട്ട്​ ചെയ്​തു. ബന്ദികളെ ഹമാസ്​ കൈമാറിയാൽ നാളെത്തന്നെ ഗസ്സയിൽ വെടിനിർത്തൽ യാഥാർഥ്യമാകുന്നെ്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ.

സിവിലിയൻ സമൂഹത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റാതെ ഇസ്രായേൽ നടത്തുന്ന റഫ ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്​ടിക്കുമെന്ന്​ ഫ്രാൻസും ജർമനിയും മുന്നറിയിപ്പ്​ നൽകി. അതേസമയം, ഒരു ഇസ്രായേൽ ബന്ദി കൂടി ഇസ്രായേലിന്റെ ​വ്യോമാക്രമണത്തിൽ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ബ്രിട്ടീഷ്-ഇസ്രായേൽ പൗരനായി നദവ് പോപ്പിൾവെൽ ആണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.

ഒരു മാസം മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ നദവിന് പരിക്കേറ്റത്. നദവിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്​ഥിരീകരിച്ചത്​. നദവിന്റെ മരണവാർത്ത വന്നതോടെ ബന്ദിമോചനത്തിനായി ഇസ്രായേലിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകർക്കു നേരെ സുരക്ഷാ വിഭാഗം ബലപ്രയോഗം നടത്തി.

അൽശിഫ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന്​ പുതുതായി 81 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഗസ്സയിൽ പിടികൂടിയ നൂറുകണക്കിന്​ ഫലസ്​തീൻകാരെ കൊടിയ പീഡനങ്ങൾക്കു വിധേയമാക്കിയെന്ന സി.എൻ.എൻ റിപ്പോർട്ടിനു മേൽ ഇസ്രായേലിനോട്​ വിശദീകരണം തേടിയെന്ന്​ അമേരിക്ക. വംശഹത്യാ കേസിൽ ഗസ്സയിൽ നിന്ന്​ ഇസ്രായേലിനോട്​ പിൻമാറാൻ ആവശ്യപ്പെടണമെന്ന്​ ദക്ഷിണാഫ്രിക്കയും ​കൊളംബിയയും അന്താരാഷ​്​ട്ര ക്രിമിനൽ കോടതിയോട്​ ആവശ്യപ്പെട്ടു.

TAGS :

Next Story