24 മണിക്കൂറിനിടെ 31,000 പുതിയ കോവിഡ് കേസുകൾ; ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
ബെയ്ജിങ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ചൈന നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വ്യാഴാഴ്ച കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 31,000-ൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ചൈനീസ് ആരോഗ്യ കമ്മീഷനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച 31,444 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്ഡൗൺ, ദിവസേനയുള്ള മാസ് ടെസ്റ്റിങ്, ശക്തമായ നിരീക്ഷണം, കോൺടാക്ട് ട്രേസിങ്, നിർബന്ധിത ക്വാറന്റീൻ തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് കോവിഡ് നിരക്ക് കുറക്കാൻ ചൈന ഏർപ്പെടുത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളിൽ അടുത്തിടെ ചൈന ചില ഇളവുകൾ അനുവദിച്ചിരുന്നു. രാജ്യത്ത് എത്തുന്നവരുടെ ക്വാറന്റീന് കാലയളവ് 10 ദിവസത്തിൽനിന്ന് എട്ട് ദിവസമായി കുറച്ചതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. കോവിഡ് നിരക്ക് കുതിച്ചുയർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുകയാണ്. തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
Adjust Story Font
16