റഷ്യ വഴി രക്ഷാപ്രവർത്തനം; വിദ്യാര്‍ഥികളെ അതിര്‍ത്തിയിലെത്തിക്കാന്‍ 130 ബസുകള്‍ സജ്ജം
സുമിയിലും ഖാർക്കിവിലും കുടുങ്ങിയ വിദ്യാർഥികൾക്കായി റഷ്യ ബസ്സുകൾ സജ്ജമാക്കി
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി റഷ്യവഴി രക്ഷാപ്രവർത്തനം നടത്തും. സുമിയിലും ഖാർക്കിവിലും കുടുങ്ങിയ വിദ്യാർഥികൾക്കായി റഷ്യ ബസ്സുകൾ സജ്ജമാക്കി. അതിർത്തിയിലെത്തിക്കാൻ 130 ബസ്സുകളാണ് സജ്ജമാക്കിയത്. ഇന്ത്യൻ വിദ്യാർഥികളെ റഷ്യൻ അതിർത്തിയിലെത്തിക്കും
ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ് . യുക്രൈൻ രക്ഷാ ദൗത്യം പ്രധാനമന്ത്രി വിലയിരുത്തി. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
അതേസമയം യുക്രൈനിൽ റഷ്യയുടെ ബോംബാക്രമണവും ഷെല്ലാക്രമണവും തുടർന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ആണവനിലയങ്ങളും സുരക്ഷാ നിലയങ്ങലും ലക്ഷ്യം വെച്ചാണ് റഷ്യയുടെ ആക്രമണം. ചെർണീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേരാണ് കൊല്ലപ്പെട്ടത്. സുമിയിലും ആക്രമണം രൂക്ഷമാണ്. എന്നാൽ കിയവിനെ ലക്ഷ്യമാക്കിയിലുള്ള ക്രൂസ് മിസൈൽ തകർത്തെന്നാണ് യുക്രൈൻ പറയുന്നത്.
യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു. യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം. ഒഡേസയിൽ കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരിക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.
Adjust Story Font
16