നൂറടി താഴ്ചയിലേക്ക് വീണ് നായ; ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി
വീഴ്ചയെ തുടർന്ന് നായ പാറക്കടിയിൽ കുടുങ്ങിപ്പോയിരുന്നു
നൂറടി താഴ്ചയിലേക്ക് വീണ നായയെ രക്ഷപ്പെടുത്തി. ഇംഗ്ലണ്ടിലെ ടോർബേയിലെ സെന്റ് മേരീസ് ബേക്ക് സമീപം കഴിഞ്ഞാഴ്ചയാണ് സംഭവം. തന്റെ ഉടമസ്ഥനുമായി നടക്കുന്നതിനിടയിൽ കാൽ വഴുതി് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് നായ പാറക്കടിയിൽ കുടുങ്ങിപ്പോയി.
നായയുടെ നട്ടെല്ല് തകരുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും ഞരമ്പുകൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ നായ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.
''ഞങ്ങൾ താഴെയെത്തിയപ്പോൾ അവൻ ഭയന്നു വിറക്കുകയായിരുന്നു. പിന്നീട് ലൈഫ് ബോട്ടിലേക്ക് എടുത്തുകയറ്റി, മേലെയെത്തിച്ചു. ഇപ്പോൾ നായ പൂർണമായും സുഖം പ്രാപിച്ചുവരികയാണ്. രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായ സഹപ്രവർത്തകരെ കുറിച്ചോർത്ത് എനിക്ക് അഭിമാനം തോന്നുന്നു''- രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ പറഞ്ഞു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേൽക്കുകയും തണുപ്പുകൊണ്ട് നല്ലത്‌പോലെ വിറക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് സ്ഥലത്തെത്തിയതിനാൽ ഞങ്ങൾക്കവനെ രക്ഷിക്കാൻ കഴിഞ്ഞു. വളരെയധികം സന്തോഷമുണ്ടെന്നും എല്ലാ ആശംസകളും നേരുന്നതായും ലൈഫ് ബോട്ടിന്റെ ക്യാപ്റ്റൻ ജെയിംസ് ഹോരെ പറഞ്ഞു.
രക്ഷാ പ്രവർത്തനത്തിന്റെ ദൃശ്യങ്ങള്‍ റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷന്റെ (ആർഎൻഎൽഐ) പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
Adjust Story Font
16